ദാവോസിലേക്ക് മോദിയെ അനുഗമിച്ചത് ആറു കേന്ദ്രമന്ത്രിമാരും 100 സി ഇ ഒമാരും 32 പാചകക്കാരും

സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെ ആറു കേന്ദ്രമന്ത്രിമാരും 100 സി.ഇ.ഒമാരും പങ്കെടുത്തു. ഇവര്‍ക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കാനായി 32 ഷെഫുകളും സംഘത്തെ അനുഗമിച്ചു. 1,000 കിലോഗ്രാം സുഗന്ധവ്യഞ്ജനങ്ങളാണ് സംഘത്തിനു വേണ്ടി കരുതിയിരുന്നത്. ഇവ ഇന്ത്യയില്‍ നിന്നു പ്രത്യേക വിമാനത്തിലാണ് കൊണ്ടു പോയത്. ഇത്രയും വലിയ പ്രതിനിധിസംഘം ആദ്യമായിട്ടാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നത്‌.

താജ് ഹോട്ടല്‍ ഗ്രൂപ്പിന്റെ ഷെഫ് ടീമിനായിരുന്നു പാചകത്തിന്റെ ചുമതല. പ്രധാനമന്ത്രി മോദിക്കു സസ്യാഹാരമാണ് തയ്യാറാക്കി നല്‍കിയത്. ഇന്ത്യന്‍ വിഭവങ്ങളാണ് മെനുവിലുണ്ടായിരുന്നത്. മോദിക്ക് പ്രിയം ഗുജറാത്തി വിഭവങ്ങളായിരുന്നു.

Read more

32 ഷെഫുകളും മാനേജര്‍മാരുമാണ് സംഘത്തിലുണ്ടായിരുതെന്ന് ഇന്ത്യന്‍ സംഘത്തിന്റെ ലോജിറ്റിക്‌സ് തലവന്‍ രഘു ധീര പറഞ്ഞു. ഇത്രയും പേരുടെ സംഘം ഇന്ത്യയില്‍ 12,000 പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ വിധം സജ്ജമാണ്.