ഗുജറാത്തില്‍ 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ; പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു

ഹനുമാന്‍ ജയന്തി ദിനത്തില്‍ ഗുജറാത്തില്‍ 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ അനാച്ഛാദനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഗുജറാത്തിലെ മോര്‍ബിയിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്.

‘ഹനുമാന്‍ജി ചാര്‍ ധാം’ പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള നാല് ദിക്കുകളിലായി നിര്‍മ്മിക്കുന്ന നാല് പ്രതിമകളില്‍ രണ്ടാമത്തേതാണ് മോര്‍ബിയിലെ പ്രതിമ. പടിഞ്ഞാറ് മോര്‍ബിയിലെ ബാപ്പു കേശവാനന്ദ് ജിയുടെ ആശ്രമത്തിലാണ് പ്രതിമ സ്ഥാപിച്ചതെന്ന് പ്രധാമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. പദ്ധതിയിലെ ആദ്യത്തെ 2010ല്‍ പ്രതിമ വടക്ക് ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ സ്ഥാപിച്ചിരുന്നു.

തെക്ക് രാമേശ്വരത്ത് മൂന്നാമത്തെ ഹനുമാന്‍ പ്രതിമയുടെ നിര്‍മ്മാണം ആരംഭിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാലാമത്തെ പ്രതിമ പശ്ചിമ ബംഗാളിലാണ് നിര്‍മ്മിക്കുക. ഹനുമാന്‍ ജയന്തി ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു.

‘ശക്തിയുടെയും ധൈര്യത്തിന്റെയും സംയമനത്തിന്റെയും പ്രതീകമായ ഭഗവാന്‍ ഹനുമാന്റെ ജന്മവാര്‍ഷികത്തില്‍ എല്ലവര്‍ക്കും ആശംസകള്‍. പവന്‍പുത്രന്റെ കൃപയാല്‍, എല്ലാവരുടെയും ജീവിതം എപ്പോഴും ബുദ്ധിയും ശക്തിയും അറിവും കൊണ്ട് നിറയട്ടെ.’ മോദി ട്വിറ്ററില്‍ കുറിച്ചു.

ഹനുമാന്‍ ഭക്തര്‍ ഹനുമാന്റെ ജന്മദിനമായാണ് ഈ ദിവസം ആഘോഷിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ 16ാണ് ഹനുമാന്‍ ജയന്തി ആഘോഷിക്കുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്