ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു; മരിച്ചവരുടെയെണ്ണം 18 ആയി; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ

ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനെട്ടായി. അപകടത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
മഹാകുംഭമേളയ്ക്കായി പ്രയാഗ്രാജിലേക്ക് പോകാനായെത്തിയവരാണ് അപകടത്തില്‍പെട്ടത്.

കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ സജ്ജീകരിച്ചിരുന്നു. ഈ ട്രെയിനുകള്‍ സ്റ്റേഷനിലേക്കെത്തിയപ്പോഴാണ് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടതെന്നാണ് വിവരം. തിരക്കിലമര്‍ന്ന് വീണ് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തരമന്ത്രി അമിത് ഷായും ദുഃഖം രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, അശ്വിനി വൈഷ്ണവ് തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

Read more

ഇന്നലെ രാത്രി 10.45നായിരുന്നു സംഭവം. മരിച്ചവരില്‍ പതിനൊന്ന് സ്ത്രീകളും നാാല് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. അതേസമയം അപകടത്തില്‍ റെയില്‍വേ മന്ത്രി രാജ്നാഥ് സിങ് അനുശോചനം അറിയിച്ചു. റെയില്‍വേ പ്ലാറ്റ്‌ഫോമിലെ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ടതില്‍ അങ്ങേയറ്റം വേദനിക്കുന്നു. ദുഃഖത്തിന്റെ ഈ മണിക്കൂറില്‍, എന്റെ ചിന്തകള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ വേഗം വരാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മന്ത്രി കുറിച്ചു.