കനത്ത മഴ: പൂനെയില്‍ 12 പേര്‍ മരിച്ചു; സ്‌കൂളുകളും കോളജുകളും അടച്ചു

പൂനെയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മതില്‍ ഇടിച്ചിലിലും 12 പേര്‍ മരിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായ അര്‍നേശ്വരില്‍ ബുധനാഴ്ച രാത്രി മതില്‍ ഇടിഞ്ഞ്  ഒന്‍പത് വയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചുവെന്ന് ചീഫ് ഫയര്‍ ഓഫീസര്‍ പ്രശാന്ത് റാന്‍പൈസ് പറഞ്ഞു.

ജില്ലയില്‍ ബുധനാഴ്ചയുണ്ടായ കനത്ത മഴയെ തുടര്‍ന്ന്  വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്ന് 10,500 ഓളം പേരെ ഇതുവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. സഹകര്‍ നഗറിലെ വെള്ളപ്പൊക്ക പ്രദേശത്ത് ഒരു സ്‌കൂളിന് സമീപം ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. മറ്റൊരു മൃതദേഹം സിന്‍ഗഡ് റോഡിന് സമീപം കഴുകി കളഞ്ഞ നിലയില്‍ കണ്ടെത്തി. കനത്ത മഴയെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ നിന്ന്  കുടുങ്ങിപ്പോയ  അഞ്ഞൂറിലധികം പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അര്‍നേശ്വറില്‍ നിന്നുള്ള രണ്ട് പേരെയും വനവാഡി പ്രദേശത്തെ ഒരാളെയും കാണാതായതായി അദ്ദേഹം പറഞ്ഞു.

അഗ്‌നിശമന സേനയ്ക്കൊപ്പം ദേശീയ ദുരന്ത നിവാരണ സേനയിലെ (എന്‍ഡിആര്‍എഫ്) ഉദ്യോഗസ്ഥരും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നുള്ളവരെ രക്ഷപ്പെടുത്തുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. രണ്ട് എന്‍.ഡി.ആര്‍.എഫ് ടീമുകളെ പൂനെയിലും ബാരാമതിയിലും വിന്യസിച്ചിട്ടുണ്ടെന്നും ഫഡ്നാവിസ് ട്വീറ്റ് ചെയ്തു

വ്യാഴാഴ്ച രാവിലെ മഴ നിലച്ചെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളും റെസിഡന്‍ഷ്യല്‍ സൊസൈറ്റികളും ഇപ്പോഴും വെള്ളത്തില്‍ മുങ്ങി കിടക്കുകയാണ്. മതിലുകള്‍ തകര്‍ന്നതായും മരങ്ങള്‍ വേരോടെ നിലംപതിക്കുന്നതായും നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, “”മറ്റൊരു അഗ്‌നിശമന സേന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സിന്‍ഗഡ് റോഡ്, ധനക്വാടി, ബാലാജിനഗര്‍, അംബേഗാവ്, സഹകര്‍ നഗര്‍, പാര്‍വതി, കോള്‍ഹേവാഡി, കിര്‍കട്വാടി എന്നിവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ജില്ലായിലെ കോളജുകളും സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ