ജോർജിയയിൽ 12 ഇന്ത്യക്കാർ മരിച്ച നിലയിൽ; വിഷവാതകം ശ്വസിച്ചെന്ന് സംശയം

ജോർജിയയിൽ വിഷവാതകം ശ്വസിച്ച് 12 ഇന്ത്യക്കാർ മരിച്ചു. കാർബൺ മോണോക്‌സൈഡ് ഉള്ളിൽ ചെന്നാണ് എല്ലാവരും മരിച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. ജോർജിയയിലെ മൗണ്ടൻ റിസോർട്ടായ ഗുഡൗരിയിലാണ് സംഭവം നടന്നത്. ഇന്ത്യൻ എംബസിയുടെ അറിയിപ്പ് പ്രകാരം മരിച്ചവരെല്ലാം ഇന്ത്യൻ റസ്‌റ്റോറന്റിലെ ജീവനക്കാരാണ്.

മരിച്ച 12 പേരിൽ ഒരാൾ ജോർജിയൻ പൗരനാണെന്ന് ജോർജിയൻ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. റസ്റ്റോറന്റിലെ രണ്ടാംനിലയിലുള്ള കിടപ്പുമുറികളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കെട്ടിടത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ചതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

മൃതശരീരങ്ങളിൽ മുറിപ്പാടുകളോ ബലപ്രയോഗം നടന്നതിന്റെ പാടുകളോ ഇല്ലെന്നും ജോർജിയ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എങ്കിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് ജോർജിയ പോലീസ് വ്യക്തമാക്കി.

Latest Stories

എംഎസ് ധോണിയുടെ ഐപിഎൽ ശമ്പളത്തേക്കാൾ ഉയർന്ന തുക; പക്ഷെ ഇന്ത്യയിലെ ആദായനികുതി നിയമത്തിൽ കുടുങ്ങി ഗുകേഷ്

കളക്ടര്‍ കൈകൂപ്പി അപേക്ഷിച്ചു, നഷ്ടപരിഹാരം കൈമാറി; ഏഴ് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബിൽ ഇന്ന് ലോക്സഭയില്‍; പാസാക്കാൻ വേണ്ടത് മൂന്നിൽ രണ്ട് ഭൂരിപക്ഷം

BGT 2024: അവന്റെ പേര് മാറ്റി ഈഗോ സ്റ്റാർ എന്നാക്കണം, എന്തോ വലിയ സംഭവം ആണെന്ന ഭാവം ആണ് അദ്ദേഹത്തിന്; ഇന്ത്യൻ താരത്തിനെതിരെ സുനിൽ ഗവാസ്‌ക്കർ

തിരുവനന്തപുരത്തെ ബാറിലെ സംഘര്‍ഷം; നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല; ഗുണ്ടാ നേതാവ് ഓം പ്രകാശിനെ ഫ്‌ളാറ്റില്‍ കയറി പിടികൂടി പൊലീസ്

ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രക്ക് എതിരായ വംശീയ പരാമർശം; മാപ്പ് പറഞ്ഞ് ഇസ ഗുഹ

വയനാട്ടിലെത്തിയ മോദി വിമാനക്കൂലി ചോദിക്കാത്തത് ഭാഗ്യം; കേരളത്തിനോടുള്ള അവഗണന കുത്തക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല; ആഞ്ഞടിച്ച് എ വിജയരാഘവന്‍

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം എടുക്കാന്‍ അനുവദിക്കില്ല; ജില്ലാ കളക്ടറെ തടഞ്ഞുവെച്ച് നാട്ടുകാര്‍; ആറുമണിക്കൂര്‍ പിന്നിട്ട് കുട്ടമ്പുഴയിലെ പ്രതിഷേധം

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു; കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ഹര്‍ത്താല്‍; സ്ഥലത്ത് സംഘര്‍ഷ സാധ്യത; അധിക പൊലീസിനെ വിന്യസിച്ചു

ഒടുവിൽ കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ സ്ഥാനമൊഴിയുന്ന ഹെഡ് കോച്ച് മിഖായേൽ സ്റ്റാഹ്രെ പ്രതികരിക്കുന്നു