ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; 15 മരണം, 40 പേര്‍ക്കു പരിക്ക്

മധ്യപ്രദേശില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 15 മരണം. 40 പേര്‍ക്കു പരിക്കേറ്റു. രേവ ജില്ലയിലെ സുഹാഗിയില്‍ വെള്ളിയാഴ്ച രാത്രി 10.30നും 11നും ഇടയിലായിരുന്നു അപകടം.

ഹൈദരാബാദില്‍നിന്ന് ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സുഹാഗിയിലെയും രേവയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കാസര്‍ഗോഡ് ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

കാസര്‍ഗോഡ് ഉപ്പളയില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരുക്ക്. നിയന്ത്രണം വിട്ട ലോറി ബസിലിടിച്ചാണ് അപകടം. കാഞ്ഞങ്ങാട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

പാലക്കാട്ട് വാഹനാപകടം: ഒന്പത് വയസുകാരി മരിച്ചു

ഒറ്റപ്പാലത്ത് കാര്‍ മറിഞ്ഞ് ഒന്പത് വയസുള്ള കുട്ടി മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

Read more

പട്ടാന്പി സ്വദേശികളായ ശ്യാം-ചിത്ര ദന്പതികളുടെ മകള്‍ പ്രജോഭിതയാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 19-ാം മൈലിന് സമീപം കാറിന്റെ നിയന്ത്രണം നഷ്ടമായി വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം സംഭവിച്ചത്.