ഇസ്രയേലിനെ നിര്‍മിച്ചെടുക്കാന്‍ ഇന്ത്യ; നിര്‍മാണമേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കാ 16,000 പേര്‍; പലസ്തീന്‍ വിലക്ക് അനുകൂലമാക്കി കുടിയേറ്റം; മൂന്നിരട്ടി ശമ്പളം

പലസ്തീന്‍ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അനുകൂലമാക്കി ഇസ്രയേലിലേക്ക് തൊഴിലാളികളെ കയറ്റി അയച്ച് ഇന്ത്യ. നിര്‍മാണമേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കാനുള്ള ഇസ്രയേല്‍ സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായി ഒരുവര്‍ഷംകൊണ്ട് 16,000 ഇന്ത്യന്‍ തൊഴിലാളികള്‍ ഇസ്രയേലിലെത്തിയിട്ടുണ്ട്.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേല്‍ ആക്രമിച്ചതിനുപിന്നാലെ പതിനായിരക്കണക്കിന് വരുന്ന പലസ്തീന്‍ തൊഴിലാളികള്‍ക്ക് ഇസ്രയേല്‍ പ്രവേശനവിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ കുറവ് നികത്തുന്നതിനാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് നിര്‍മാണത്തൊഴിലാളികളെ ഇസ്രയേല്‍ റിക്രൂട്ട്‌മെന്റ് ആരംഭിച്ചത്.

ഇന്ത്യയില്‍ കിട്ടുന്നതിനേക്കാള്‍ ചുരുങ്ങിയത് മൂന്നുമടങ്ങെങ്കിലും കൂലികിട്ടുമെന്നതാണ് യുദ്ധത്തിനിടയിലും ഇസ്രയേലിലെത്താന്‍ ഇവരെ പ്രേരിപ്പിച്ചത്. പതിറ്റാണ്ടുകളായി ഇന്ത്യക്കാര്‍ ഇസ്രയേലില്‍ ജോലിചെയ്യുന്നുണ്ട്. ഭൂരിപക്ഷം പേരും ജോലിചെയ്യുന്നത് ഐ.ടി., കെയര്‍ഹോമുകള്‍, വജ്രവ്യാപാരം എന്നീ രംഗങ്ങളിലാണ്.

അതേസമയം, ഒന്നര ലക്ഷം രൂപയിലേറെ ശമ്പളമുള്ള 5600 യു പി സ്വദേശികളായ യുവാക്കള്‍ ഇസ്രായേലിലുണ്ടെന്നും നിയമസഭയില്‍ നടത്തിയ പ്രസംഗത്തിനിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.