രാജസ്ഥാനിലെ ജയ്പുരില്‍ ഭഗവത് ഗീത ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി 16കാരനായ മുസ്ലിം മത്സരാർത്ഥി. സംസ്‌കൃത ശ്ലോകങ്ങള്‍ ചൊല്ലിയും പുരാണ കഥാപാത്രങ്ങളെ കുറിച്ച് വിശദീകരിച്ചുമാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അബ്ദുള്‍ കാഗ്‌സി 5000ത്തിലധികം എതിരാളികളെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത്. അക്ഷയ് പാത്ര ഫൗണ്ടേഷനുമായി സഹകരിച്ച് ഹരേ കൃഷ്ണ മിഷൻ രാജസ്ഥാനിലെ ജയ്പൂരില്‍ സംഘടിപ്പിച്ച രണ്ടു ഘട്ടങ്ങളിലായി നടത്തിയ ക്വിസ് മത്സരത്തിലാണ് കാഗ്‌സിയുടെ വിജയം.
“ലിറ്റിൽ കൃഷ്ണ” എന്ന കാർട്ടൂൺ പരമ്പര കാണുന്നതിനിടയിലാണ് കൃഷ്ണനോടുള്ള താൽപര്യം വളർന്നതെന്നും ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും വളരെ എളുപ്പത്തിൽ പരിഹരിക്കാനാകുന്ന കൃഷ്ണനോടുള്ള ആരാധനയാണ് ഇതിലേക്ക് നയിച്ചതെന്നും കാഗ്‌സി പറഞ്ഞു.പിന്നീട് കൃഷ്ണനെ കുറിച്ച് കൂടുതൽ അറിയാൻ താരുമാനിക്കുകയും ഇതിനായി മഥുരനാഥ് എഴുതിയ പുസ്തകം വായിക്കാന്‍ തുടങ്ങിയെന്നും കാഗ്‌സി വെളിപ്പെടുത്തി.
Read more
സെപ്റ്റംബറിലാണ് ഭഗവത് ഗീത ക്വിസുമായി ബന്ധപ്പെട്ട് എഴുത്തുപരീക്ഷ നടന്നത്. ശേഷം എഴുത്തുപരീക്ഷയില്‍ നിന്ന് 60 പേരെ അഭിമുഖത്തിനായി തെരഞ്ഞെടുക്കകയും ഇവരെ പിന്തളളി കാഗ്‌സി വിജയം സ്വന്തമാക്കുകയായിരുന്നു. മറ്റൊരു മതത്തെയും ദൈവത്തെയും കുറിച്ച് പഠിക്കാൻ വീട്ടിൽ നിന്നും പൂർണപിന്തുണയാണെന്നും കാഗ്‌സി പറയുന്നു. ജയ്പൂരില്‍ പലചരക്ക് കട നടത്തുകയാണ് അബ്ദുള്‍ കാഗ്‌സിയുടെ പിതാവ്