കോണ്‍ഗ്രസില്‍ 'ഘര്‍ വാപ്പസി കാലം', ഗുലാം നബി ആസാദിന് ഒപ്പം പാര്‍ട്ടി വിട്ടുപോയവര്‍ തിരികെ എത്തി; ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമെന്ന് ഏറ്റുപറച്ചില്‍

മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിനൊപ്പം പാര്‍ട്ടി വിട്ടു പോയ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താര ചന്ദ്, മുന്‍ മന്ത്രി പീര്‍സാദാ മുഹമ്മദ് സയ്യിദ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് എത്തുന്നതിനു മുമ്പായി കോണ്‍ഗ്രസിലേക്ക് തിരികെ എത്തിയത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു-കശ്മീരില്‍ എത്തുമ്പോള്‍ കൂടുതല്‍ നേതാക്കള്‍ തിരികെയെത്തുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, എ.ഐ.സി.സി സംസ്ഥാന ചുമതലയുള്ള രജനി പാട്ടീല്‍ എന്നിവരും നേതാക്കളുടെ തിരിച്ചുവരവ് ചടങ്ങില്‍ പങ്കെടുത്തു.

മുസാഫര്‍ പരേ, ബല്‍വാന്‍ സിങ്, മുജാഫര്‍ പരേ, മൊഹീന്ദര്‍ ഭരദ്വാജ്, ഭൂഷണ്‍ ദോഗ്ര, വിനോദ് ശര്‍മ, നരീന്ദര്‍ ശര്‍മ, നരേഷ് ശര്‍മ, അംബ്രീഷ് മഗോത്ര, സുബാഷ് ഭഗത്, ബദ്രി നാഥ് ശര്‍മ, വരുണ്‍ മഗോത്ര, അനുരാധ ശര്‍മ, വിജയ് തര്‍ഗോത്ര, ചന്ദര്‍ പ്രഭാ ശര്‍മ എന്നിവരാണ് മടങ്ങിയെത്തിയ മറ്റു നേതാക്കള്‍. ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോണ്‍ഗ്രസ് വിട്ടതെന്ന് മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാമെന്നും അതു തിരുത്തി തിരികെ വന്നിരിക്കുകയാണെന്നും പാര്‍ട്ടിയോടും ജനങ്ങളോടും മാപ്പു പറയുന്നതായും കശ്മീര്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ് പറഞ്ഞു. പാര്‍ട്ടിയോടും ജനങ്ങളോടും മാപ്പു പറയുന്നതായും ഇവര്‍ പറഞ്ഞു. ഡമോക്രാറ്റിക് ആസാദ് പാര്‍ട്ടി രൂപീകരിച്ചാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം