ഹോട്ടൽ റെയ്ഡിൽ പിടിയിലായത് വൻ സെക്സ്റാക്കറ്റ്; നേതാവിനെക്കണ്ട് വിശ്വസിക്കാനാകാതെ പൊലീസ്

ഹോട്ടലിൽ റെയ്ഡ് നടത്തിയ പോലീസ് സെക്സ് റാക്കറ്റിന്റെ നേതാവിനെ കണ്ട് അമ്പരന്ന വാർത്തയാണ് ഇപ്പോൾ മുംബൈയിൽ നിന്നും വരുന്നത്. വൻകിട നേതാക്കളോ, സെലിബ്രിറ്റികളോ അല്ല വെറും 17 വയസുള്ള പെൺകുട്ടിയായിരുന്നു ആ നേതാവ്. സെക്സ് റാക്കറ്റിന് നേതൃത്വം നല്‍കിയ പെൺകുട്ടിയെ പൊലീസ് പിടികൂടി.

മുംബൈയിലെ മലാഡ് സ്വദേശിനിയായ 17 കാരിയാണ് പിടിയിലായത്. മൊബൈൽ ഫോൺ, വാച്ച്, പണം എന്നിവ കൂടാതെ ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളും പിടിച്ചെടുത്തെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമം 370 (ആരെയെങ്കിലും അടിമ വേലയ്ക്ക് ഉപയോഗിക്കുക), ഇമ്മോറല്‍ ട്രാഫിക് (പ്രിവൻഷൻ) ആക്ട്-1956 പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

റെയ്ഡില്‍ കണ്ടെത്തിയ നാല് സ്ത്രീകളും 20 വയസ്സിനടുത്ത് മാത്രം പ്രായമുള്ളവരാണ്. ഒരാള്‍ നേപ്പാളില്‍ നിന്നും രണ്ട് പേര്‍ ബിഹാറില്‍ നിന്നും ഉള്ളവരാണ്. ഇവരെ പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണ്. വേശ്യാവൃത്തിയിൽ നിന്ന് ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം മാത്രമാണ് സ്ത്രീകള്‍ക്ക് ലഭിച്ചിരുന്നത്. ബാക്കി പെണ്‍കുട്ടി എടുക്കുകയായിരുന്നു പതിവെന്ന് പൊലീസ് പറഞ്ഞു.

നവി മുംബൈയിലാണ് സംഭവം. ഇവിടുത്തെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ചാണ് 17 കാരിയുടെ നേതൃത്വത്തില്‍ സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. രഹസ്യം വിവരം ലഭിച്ചതിനേ തുടർന്നാണ് പൊലീസ് ഇവിടെ പരിശോധന നടത്തിയത്. കസ്റ്റമറായി എത്തിയായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്.

Latest Stories

"മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്" - എം.ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

എം ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്; അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിനുവെക്കില്ല

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം