തന്നെ സഹായിച്ച ഉക്രൈന്‍ കുടുംബത്തെ കൈവിടാനാവില്ല, യുദ്ധഭീതിയിലും കീവില്‍തന്നെ നിലയുറപ്പിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി

റഷ്യന്‍ അധിനിവേശം നാശം വിതയ്ക്കുന്ന ഉക്രൈനില്‍ നിന്ന് പ്രതീക്ഷയേകുന്ന നിരവധി വാര്‍ത്തകളും വരുന്നുണ്ട്. അതിലൊന്ന് ഇന്ത്യയിലെ ഹരിയാനയില്‍ നിന്നുള്ള ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിനിയുടെ കഥയാണ്. 17 വയസ്സുള്ള മെഡിക്കല്‍ വിദ്യാര്‍ഥി, രാജ്യത്തിന്റെ സൈന്യത്തില്‍ ചേര്‍ന്ന തന്റെ ഫ്ളാറ്റുടമയുടെ കുടുംബത്തെ സഹായിക്കാന്‍ ഉക്രൈന്‍ വിടണ്ടന്ന് തീരുമാനിച്ചു.

വിദ്യാര്‍ത്ഥിയുടെ അമ്മയുടെ അടുത്ത സുഹൃത്തായ സവിത ജാഖര്‍ ഫേസ്ബുക്കിലൂടെയാണ് ഈ കഥ പങ്കിട്ടത്. നേഹ എന്ന പതിനേഴു വയസ്സുകാരി പെണ്‍കുട്ടിയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. റഷ്യന്‍ അധിനിവേശക്കാരോട് യുദ്ധം ചെയ്യാന്‍ സൈന്യത്തോടൊപ്പം ചേര്‍ന്നപ്പോള്‍ അവരുടെ മൂന്ന് കുട്ടികളെ പരിപാലിക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് നേഹ വീട്ടിലേക്ക് മടങ്ങുന്നത് നിഷേധിച്ചത്.

‘ വളരെ അടുത്ത സുഹൃത്തിന്റെ 17 വയസ്സുള്ള മകള്‍ യുക്രൈനില്‍ ബിരുദത്തിനായി പോയതാണ്. എന്നാല്‍ ഇപ്പോള്‍ യുദ്ധാന്തരീക്ഷത്തില്‍ കീവില്‍ കുടുങ്ങി കിടക്കുകയാണ്. ഹോസ്റ്റലില്‍ സ്ഥലമില്ലത്തതിനാല്‍ മൂന്ന് കുട്ടികളുള്ള കുടുംബത്തോടൊപ്പം ഒരു മുറിയില്‍ വാടകയ്ക്ക് താമസിക്കുകയാണ് നേഹ. എന്നാല്‍ ഈ കഴിഞ്ഞ ദിവസം വീട്ടില്‍ ഗൃഹനാഥന്‍ രാജ്യത്തിനായി പട്ടാളത്തില്‍ ചേര്‍ന്നു. അമ്മ മൂന്ന് കുട്ടികളുമായി ബങ്കറിലാണ്.

എന്റെ സുഹൃത്തിന്റെ മകളും അവരുടെ കൂടെയുണ്ട്. എന്റെ സുഹൃത്ത് വളരെ പ്രയാസപ്പെട്ട് അവളെ അവിടെ നിന്ന് പുറത്തുകടത്താന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ഇത്രയും ബുദ്ധിമുട്ടുള്ള സമയത്ത് മൂന്ന് കുട്ടികളെയും അവരുടെ അമ്മയെയും തനിച്ചാക്കി തിരികെ വരാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു. അമ്മയുടെ അപേക്ഷകള്‍ വകവയ്ക്കാതെ, യുദ്ധം അവസാനിക്കുന്നത് വരെ അവിടെ തുടരാന്‍ പെണ്‍കുട്ടി തീരുമാനിച്ചിരിക്കുന്നു.” എന്നാണ് ജാഖര്‍ കുറിച്ചത്.

നേഹയെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് പോസ്റ്റ് താഴെ വന്നത്.

Latest Stories

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍