ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

കര്‍ണാടക ബംഗളൂരുവില്‍ സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി. സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീം ഉപഭോക്താവിന് നല്‍കാത്തതിനെ തുടര്‍ന്നാണ് കോടതി പിഴയിട്ടത്. പിഴ തുകയായ 5,000 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായി നല്‍കാനാണ് കോടതി ഉത്തരവിട്ടത്. 187 രൂപയായിരുന്നു പരാതിക്കാരന്‍ ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമിന്റെ വില.

ഉപഭോക്താവ് നട്ടി ഡെത്ത് ബൈ ചോക്ലേറ്റ് എന്ന ഐസ്‌ക്രീമാണ് സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്തത്. 187 രൂപയാണ് ഇതിനായി ഉപഭോക്താവില്‍ നിന്ന് ഈടാക്കിയത്. എന്നാല്‍ ഐസ്‌ക്രീം ഡെലിവെറി ചെയ്യാതെ, ഉത്പന്നം നല്‍കിയതായി രേഖപ്പെടുത്തുകയും പണം ഈടാക്കുകയും ചെയ്തു. ഉപഭോക്താവ് പരാതി അറിയിച്ചില്ലെങ്കിലും സ്വിഗ്ഗി പണം തിരികെ നല്‍കാന്‍ തയ്യാറായില്ല.

ഇതേ തുടര്‍ന്നാണ് ഉപഭോക്താവ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഓര്‍ഡര്‍ ചെയ്ത ഉത്പന്നം നല്‍കില്ലെന്നും പണം തിരികെ നല്‍കിയില്ലെന്നും കോടതി കണ്ടെത്തി. സ്വിഗ്ഗിയുടെ സേവനം അന്യായമാണെന്ന് വിലയിരുത്തിയ കോടതി 3000രൂപ നഷ്ടപരിഹാരവും 2000രൂപ കോടതി വ്യവഹാര ചെലവായി നല്‍കാനുമാണ് കോടതി ഉത്തരവിട്ടത്.

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം