മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണു; രണ്ട് മരണം

മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

“കെട്ടിടത്തില്‍ വിളല്‍ കണ്ടതിനെ തുടര്‍ന്ന് മുന്‍സിപ്പാലിറ്റി അധികൃതര്‍ കെട്ടിടത്തിലുണ്ടായിരുന്ന 22 കുടുംബങ്ങളെ അവിടനിന്ന് ഒഴിപ്പിച്ചിരുന്നു.എന്നാല്‍ ചില ആളുകള്‍ അവരുടെ സാധനങ്ങള്‍ എടുക്കാനായി കെട്ടിടത്തിനകത്തേക്ക് തിരിച്ചുപോയിരുന്നു. ആ സമയത്താണ് കെട്ടിടം തകര്‍ന്നതും ,ചിലര്‍ അവിടെ കുടുങ്ങിപ്പോയതും” ഉദ്യോഗസ്ഥര്  പറഞ്ഞു.

Read more

എട്ടുവര്‍ഷം മുമ്പ്  നിയമവിരുദ്ധമായി പണിത കെട്ടിടമാണ്  തകര്‍ന്ന്  വീണതെന്ന് അധികൃതര്‍ പറഞ്ഞു. ബഹുനില കെട്ടിടം തകര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.