യുഎസിലെ ഗൂഗിള്‍ ആസ്ഥാനം സന്ദര്‍ശിച്ചതിന് പിന്നാലെ തമിഴ്നാട്ടില്‍ പുതിയ സംരംഭത്തിന് കരാര്‍ ഒപ്പിട്ട് എംകെ സ്റ്റാലിന് സര്‍ക്കാര്‍. സാങ്കേതികവിദ്യ രംഗത്തെ പുതിയ മുന്നേറ്റത്തിന് ലക്ഷ്യം വെച്ചുകൊണ്ടാണ് കരാര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളെ മുന്‍നിര്‍ത്തിയാണ് സംസ്ഥാനത്ത് ഗൂഗിള്‍ തമിഴ്നാട് എഐ ലാബ്സ് എന്ന സംരംഭത്തിന് തുടക്കമിടുന്നത്.
സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇടത്തരം ചെറുകിട വ്യവസായ സ്ഥാപങ്ങള്‍ക്കും നേരിട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയിലൂടെ 20 ലക്ഷം തൊഴിലവസരങ്ങളാണ് ഇതിലൂടെ സര്‍ക്കാരിന്റെ ലക്ഷ്യം. ഗൂഗിളും സര്‍ക്കാരും പദ്ധതിയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Read more
തമിഴ്നാട് എഐ ലാബ്സിന് പുറമേ തമിഴ്നാട്ടില്‍ നിലവിലുള്ള ഗൂഗിള്‍ ഉത്പന്നങ്ങളുടെ നിര്‍മാണം വിപുലീകരിക്കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗൂഗിള്‍ കൂടാതെ ആപ്പിള്‍, മൈക്രോസോഫ്റ്റ് എന്നീ കമ്പനികളുടെ ആസ്ഥാനവും എംകെ സ്റ്റാലിന് സന്ദര്‍ശിച്ചു. ഗൂഗിളിന് പുറമേ സംസ്ഥാനത്ത് വ്യവസായസ്ഥാപനങ്ങള്‍ തുടങ്ങാന്‍ നോക്കിയ, പേപാല്‍, ഇന്‍ഫിനിക്സ് എന്നിവരുമായും തമിഴ്നാട് സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.