തെരെഞ്ഞടുപ്പ് കമ്മീഷന്‍ ആം ആദ്മിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കി, സര്‍ക്കാരിനു ഭീഷണിയില്ല

ഡല്‍ഹിയില്‍ ആം ആദ്മിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കി. ഇരട്ട പദവി വഹിച്ചുവെന്ന കാരണത്തെ തുടര്‍ന്നാണ് നടപടി. തെരെഞ്ഞടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.വരുമാനമുള്ള ഇരട്ടപദവി ഇവര്‍ വഹിച്ചതായി തെരെഞ്ഞടുപ്പ് കമ്മീഷന്‍ കണ്ടെത്തി. ഇവരെ പുറത്താക്കാനുള്ള ശുപാര്‍ശ തെരെഞ്ഞടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്കു കൈമാറി.
നിയമപരമായി ഇതിനെ നേരിടുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു.വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിനു ഡല്‍ഹി ഹൈക്കോടതി തെരെഞ്ഞടുപ്പിനു അനുമതി നല്‍കിയിരുന്നു

അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു മാസത്തിനു ശേഷം പാര്‍ട്ടിയുടെ 21 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചു. ഇത് വരുമാനം ലഭിക്കുന്ന പദവിയാണ്. ഇതിനെ തുടര്‍ന്ന് ഒരേ സമയം എംഎല്‍എ സ്ഥാനവും പാര്‍ലമെന്ററി സെക്രട്ടറി സ്ഥാനവും വഹിക്കുന്ന 21 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി പ്രശാന്ത് പട്ടേല്‍ തെരെഞ്ഞടുപ്പ് കമ്മീഷിനെ സമീപിച്ചിരുന്നു. ഇതില്‍ രജൗരി ഗാര്‍ഡനിലെ എംഎല്‍എ പഞ്ചാബില്‍ നടന്ന നിയമസഭാ സീറ്റില്‍ മത്സരിക്കാനായി എംഎല്‍എ സ്ഥാനം രാജിവച്ചു. ഇതോടെ ഇദ്ദേഹത്തിനു എതിരെ നടപടി വേണ്ടെന്നു തെരെഞ്ഞടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു

എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി നിയമസഭയില്‍ മൃഗീയ ഭൂരപക്ഷമുള്ള ഡല്‍ഹി സര്‍ക്കാരിനു ഭീഷണിയല്ല.70 അംഗ നിയമസഭയില്‍ 46 എഎപിക്കു സീറ്റായി കുറയും. നിലവില്‍ 66 സീറ്റാണ് എഎപിക്കു ഉള്ളത്