21 ദിവസം നീണ്ട തിരച്ചില്‍; മസിനഗുഡിയെ വിറപ്പിച്ച നരഭോജി ടി23 പിടിയില്‍

മസിനഗുഡിയെ വിറപ്പിച്ച നരഭോജി കടുവ പിടിയില്‍. നീലഗിരിയില്‍ രക്ഷപ്പെട്ട നാലുപേരെ കൊന്നുതിന്ന നരഭോജിയെ പിടികൂടാന്‍ കേരള, തമിഴ്‌നാട്, കര്‍ണാടക വനം വകുപ്പിന്റെ പ്രത്യേക സംഘങ്ങള്‍ 21 ദിവസമായി രാപകല്‍ അധ്വാനത്തിലായിരുന്നു. നാലു മനുഷ്യരെയും 30ല്‍ അധികം കന്നുകാലികളെയും കടുവ കൊന്നു. കഴിഞ്ഞ ദിവസം മയക്കുവെടി വെച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ടി23 എന്ന പേരിട്ട 13 വയസ്സുള്ള ആണ്‍കടുവയാണ് പിടിയിലായത്.

ഒരു വര്‍ഷം മുന്‍പ് ഗൗരി, ജൂലൈ 21ന് കുറുമലി ഗ്രാമത്തിലെ കുഞ്ഞികൃഷ്ണന്‍, സെപ്റ്റംബര്‍ 24നു ദേവര്‍ഷോലയിലെ ചന്ദ്രന്‍, ഈമാസം ആദ്യം മസിനഗുഡിയിലെ മങ്കള ബസവന എന്നിവരെയാണ് കടുവ കൊന്നത്. തുടര്‍ന്ന് കണ്ടാലുടന്‍ വെടിവയ്ക്കാന്‍ തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. എന്നാല്‍ മദ്രാസ് ഹൈക്കോടതി ജീവനോടെ പിടികൂടാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മയക്കുവെടിവയ്ക്കാനുള്ള ശ്രമത്തിലായിരുന്നു ഇത്രയും ദിവസം.

ഇന്നലെ രാത്രി പത്തുമണിയോടെ തൊപ്പക്കാട് മസിനഗുഡി ദൗത്യ സംഘം കടുവയെ കണ്ടെത്തിയിരുന്നു. റോഡില്‍വച്ചു മയക്കുവെടിവച്ചങ്കിലും കടുവ മുതുമല കടുവ സംരക്ഷണകേന്ദ്രത്തിന്റെ ഭാഗമായുള്ള ഉള്‍കാട്ടിലേക്കു കടന്നു. ദൗത്യ സംഘത്തിന്റെ നേതൃത്വത്തില്‍ കുങ്കിയാനകളെയും, ഡ്രോണുകളുമെത്തിച്ചായിരുന്നു പരിശോധന.

പിന്നീട് വെള്ളിയാഴ്ച ഉച്ചയോടെയാണ് വീണ്ടും മയക്കുവെടിവച്ചത്. 21 ദിവസത്തെ അശാന്ത പരിശ്രമത്തിനൊടുവിലാണ് നാല് മനുഷ്യജീവനുകള്‍ കവര്‍ന്ന അപകടകാരിയായ ടി23നെ വനംവകുപ്പും, നാട്ടുകാരും കുടുക്കിയത്.

Latest Stories

IPL 2025: ആരാടാ പറഞ്ഞത് ധോണിയെ പോലെ ഒരു നായകൻ ഇനി വരില്ലെന്ന്, ഇതാ ഒരു ഒന്നൊന്നര മുതൽ; ഇന്ത്യൻ താരത്തെ വാനോളം പുകഴ്ത്തി നവജ്യോത് സിംഗ് സിദ്ധു

ഇടുക്കിയിൽ യുവി നിരക്ക് 9 പോയിന്റിൽ, ഓറഞ്ച് അലർട്ട്; ചൂട് കുറവ് മൂന്ന് ജില്ലകളിൽ മാത്രം

IPL 2025: വലിയ ബുദ്ധിമാന്മാരാണ് കാണിക്കുന്നത് മുഴുവൻ മണ്ടത്തരവും, സഞ്ജുവിനും ദ്രാവിഡിനും എതിരെ ആകാശ് ചോപ്ര

ആ പ്രതീക്ഷയും തല്ലിക്കെടുത്തി പൃഥ്വിരാജ്..; 'എമ്പുരാന്‍' ആവേശത്തിനിടെയിലും വിദ്വേഷ പ്രചാരണം!

വിദേശ നിർമിത കാറുകൾക്ക് 25% തീരുവ ഏർപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ്; ഒരുമിച്ച് പ്രതിരോധിക്കുമെന്ന് കാനഡ പ്രധാമന്ത്രി മാർക്ക് കാർണി

ദക്ഷിണ കൊറിയയിൽ നാശം വിതച്ച് കാട്ടുതീ; മരണസംഖ്യ 26 ആയി

മുഹമ്മദ് ഷമിയുടെ സഹോദരിയും ഭർത്താവും തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങൾ; 2021 മുതൽ കൈപ്പറ്റുന്നത് വമ്പൻ തുക

IPL 2025: ആ കാര്യം മാനദണ്ഡം ആയിരുന്നെങ്കിൽ വിരാട് കോഹ്‌ലി ഒരുപാട് ഐപിഎൽ ട്രോഫികൾ നേടുമായിരുന്നു, പക്ഷേ...; തുറന്നടിച്ച് വ്ജോത് സിംഗ് സിദ്ധു

സ്റ്റേഷനുകളിലെ പാർക്കിങ് നിരക്ക് വർധിപ്പിച്ച് റെയിൽവേ; വർധന എട്ടു വർഷത്തിന് ശേഷം

എസ്എസ്എൽസി പരീക്ഷയെഴുതാൻ വിദ്യാർത്ഥി എത്തിയത് മദ്യലഹരിയിൽ; ബാഗിൽ മദ്യവും പണവും