22കാരനായ അഗ്നിവീർ ഡ്യൂട്ടിക്കിടെ ആത്മഹത്യ ചെയ്തു; ലീവ് കിട്ടാത്തതിന്റെ മനോവിഷമമെന്ന് സൂചന, അന്വേഷണ ബോർഡ് രൂപീകരിച്ചു

അഗ്നിവീർ ഡ്യൂട്ടിക്കിടെ ആത്മഹത്യ ചെയ്ത് 22കാരനായ അഗ്നിവീർ. ഉത്തർപ്രദേശ് ബാലിയ സ്വദേശിയായ ശ്രീകാന്ത് കുമാർ ചൗധരിയാണ് ചൊവ്വാഴ്‌ച രാത്രി ആഗ്രയിലെ എയർഫോഴ്‌സ് സ്റ്റേഷനിൽ ആത്മഹത്യ ചെയ്തത്. സെൻട്രി ഡ്യൂട്ടിക്കിടെയായിരുന്നു ആത്മഹത്യ. ലീവ് കിട്ടാത്തതിന്റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.

2022ലാണ് ശ്രീകാന്ത് കുമാർ ചൗധരി ഇന്ത്യൻ വ്യോമസേനയിൽ ചേർന്നത്. അഗ്നിവീറിന്റെ മൃതദേഹം ജന്മനാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ബിഹാർ യൂണിറ്റിലെ ഐഎഎഫ് ഉദ്യോഗസ്ഥരുടെ ഗാർഡ് ഓഫ് ഓണറോടെയാണ് വ്യാഴാഴ്ച വൈകുന്നേരം സംസ്കാര ചടങ്ങുകൾ നടന്നത്. അതിനിടെ ശ്രീകാന്ത് കുമാർ ചൗധരിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്ന് കണ്ടെത്താൻ അന്വേഷണ ബോർഡ് രൂപീകരിച്ചിട്ടുണ്ട്.

ആഗ്രയിലെ എയർഫോഴ്‌സ്‌ സ്‌റ്റേഷനിൽ ജീവനക്കാർ കുറവായതിനാൽ അവധി ലഭിക്കാത്തതാണ് ശ്രീകാന്തിന്റെ മരണത്തിന് കാരണം എന്നാണ് നിലവിലെ റിപ്പോർട്ട്. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. അതേസമയം ശ്രീകാന്തിൻ്റെ കുടുംബാംഗങ്ങൾ ഇതുവരെ പരാതി നൽകിയിട്ടില്ല. പരാതി ലഭിച്ചാൽ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസറും ഷാഗഞ്ച് പൊലീസ് സ്റ്റേഷൻ്റെ ഇൻ-ചാർജുമായ അമിത് കുമാർ മാൻ വ്യക്തമാക്കി.

Latest Stories

ടീം ഇന്ത്യ ശരിക്കുമുള്ള ആക്രമണാത്മക ക്രിക്കറ്റ് കാണും; ടി20 പരമ്പര തങ്ങള്‍ നേടുമെന്ന് ബംഗ്ലാദേശ് നായകന്‍

കോഹ്‌ലിയെക്കാള്‍ സ്ലെഡ്ജ് ചെയ്യുന്ന ഇന്ത്യന്‍ താരം, ഓസീസ് താരങ്ങള്‍ക്ക് പറയാനുള്ളത് ഒറ്റപ്പേര്!

സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി

'എംബപ്പേ പോയാൽ പോട്ടെ പകരം വേറെ ഇതിഹാസത്തെ ഞങ്ങൾ കൊണ്ട് വരും'; പ്രമുഖ താരത്തെ റാഞ്ചാൻ ഒരുങ്ങി പിഎസ്ജി

റണ്ണൗട്ടായ ന്യൂസിലന്‍ഡ് താരത്തെ തിരിച്ചുവിളിച്ച് അമ്പയര്‍, 'കൊടുംചതി' നേരിട്ട് ടീം ഇന്ത്യ

'ഇന്ത്യ വീണു'; വനിതാ ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ന്യുസിലാൻഡിനോട് തോൽവി

മനാഫിനെ കേസിൽ നിന്ന് ഒഴിവാക്കാൻ പൊലീസ്, അപകീർത്തിപ്പെടുത്തുന്നത് ഒന്നുമില്ലെന്ന് കണ്ടെത്തൽ; യൂട്യൂബർമാർക്കെതിരെ കേസെടുക്കും

പുതുപ്പള്ളി സാധുവിനായി തിരച്ചിൽ പുനരാരംഭിച്ചു; ആന അവശ നിലയിൽ എന്ന് കണക്കുകൂട്ടൽ

ഹരിയാന ഇന്ന് വിധി എഴുതും; വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ്-സുരക്ഷ സേന ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് പൊലീസ്