അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ. വ്യാജ കറന്‍സി കേസിലാണ് നടപടി. ഛോട്ടാ ഷക്കീലിന് 20 ലക്ഷം രൂപയും അനീസ്, ചിക്‌ന, മേമന്‍ എന്നിവര്‍ക്ക് 15 ലക്ഷം രൂപ വീതവും ഏജന്‍സി പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിവാണ് ദാവൂദ് ഇബ്രാഹിമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്‍ഐഎ സ്‌പെഷ്യല്‍ യൂണിറ്റ് ആണ് കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് 25 ഇടങ്ങളിലാണ് എന്‍ഐഎ ഇതുവരെ റെയ്ഡ് നടത്തിയത്.
അടുത്തിടെ ഛോട്ടാ ഷക്കീലിന്റെ ഭാര്യാ സഹോദരന്‍ അറസ്റ്റില്‍. മുംബൈയില്‍ വെച്ചാണ് സലീം ഖുറേഷിയെ എന്‍ഐഎ പിടികൂടിയത്. ഡി-കമ്പനിയുടെ സിഇഒ ആയ ഖുറേഷി, സംഘത്തിലെ ഏറ്റവും വിശ്വസ്തരായ ആളുകളില്‍ ഒരാളാണ്. മുംബൈ സെന്‍ട്രലിലെ അറബ് ലെയ്‌നില്‍ എംടി അന്‍സാരി മാര്‍ഗിലുള്ള മീര്‍ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ഖുറേഷിയുടെ താമസം.
Read more
ദാവൂദ് സംഘത്തിന്റെ അടുത്ത കൂട്ടാളിയായ ഖുറേഷി, ഛോട്ടാ ഷക്കീലിന്റെ പേരില്‍ വന്‍ തുക തട്ടിയെടുത്തിട്ടുണ്ട്. ഡി-കമ്പനിയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് തീവ്രവാദ ഫണ്ട് സ്വരൂപിക്കുന്നതിനും നേതൃത്വം നല്‍കി എന്നും കണ്ടെത്തിയിരുന്നു.