'2200 ഒഴിവിലേക്ക് എത്തിയത് 25000 ഉദ്യോഗാർത്ഥികൾ'; എയർ ഇന്ത്യ വിമാനത്താവളത്തിൽ വൻ തിക്കും തിരക്കും

എയർ ഇന്ത്യയിൽ ഇന്റർവ്യൂവിനെത്തിയ വിദ്യാർത്ഥികളുടെ തിക്കും തിരക്കും. 25000 ഉദ്യോഗാർത്ഥികളാണ് 2200 ഒഴിവുകളിലേക്ക് മാത്രമായി അഭിമുഖത്തിനെത്തിയത്. എയർ ഇന്ത്യ വിമാനത്താവളത്തിൽ ലോഡർമാരായുളള ജോലിക്കായാണ് ഉദ്യോഗാർത്ഥികൾ എത്തിയത്. അതേസമയം നിയന്ത്രിക്കാനാകാത്ത രീതിയിൽ തിരക്ക് വർധിച്ചതോടെ അപേക്ഷകൾ വാങ്ങിയ ശേഷം ഉദ്യോഗാർത്ഥികളെ പറഞ്ഞുവിടുകയാണ് ചെയ്തത്.

മുംബൈ വിമാനത്താവളത്തിൽവെച്ചാണ് ലോഡർമാർക്കായുള്ള അഭിമുഖം നടന്നത്. അഭിമുഖത്തിൽ പങ്കെടുക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 25000ത്തോളം ഉദ്യോഗാർത്ഥികളാണ് എത്തിയത്. തുടർന്ന് എയർപോർട്ട് പരിസരത്ത് നിയന്ത്രിക്കാനാകാത്ത തിക്കും തിരക്കും ഉണ്ടാവുകയായിരുന്നു. എന്നാൽ ഇടയ്ക്ക് ഉന്തും തള്ളുമുണ്ടാകുകയും പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

അപേക്ഷാ കൗണ്ടറിനരികിലെത്താൻ യുവാക്കൾ തിക്കിത്തിരക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മണിക്കൂറുകളോളം വെള്ളമോ ഭക്ഷണമോ കഴിക്കാതെയാണ് പലരും ജോലിക്ക് അപേക്ഷിക്കാനെത്തിയതെന്നാണ് റിപ്പോർട്ട്. അതേസമയം തിരക്ക് നിയന്ത്രണാതീതമായതോടെ അപേക്ഷ വാങ്ങിയ ശേഷം ഉദ്യോഗാർത്ഥികളെ പറഞ്ഞുവിടുകയാണ് ചെയ്തത്.

എയർപ്പോർട്ടിലെ ഗ്രൗണ്ട് സ്റ്റാഫ് തസ്തികയിലേക്കായാണ് നിയമനം. ഒരു വിമാനം കൈകാര്യം ചെയ്യാൻ ഇത്തരത്തിൽ അഞ്ച് പേരാണ് വേണ്ടത്. 20000 മുതൽ 25000 രൂപ വരെയാണ് ശമ്പളം നിസ്സഹായിച്ചിരിക്കുന്നത്. 2200 ഒഴിവുകളിലേക്ക് മാത്രമായാണ് 25000 ഉദ്യോഗാർത്ഥികൾ അഭിമുഖത്തിനെത്തിയത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ