ഐഎന്‍എസ് വിക്രാന്തിന് കരുത്ത് പകരാന്‍ 26 റഫേല്‍ മറൈന്‍ യുദ്ധവിമാനങ്ങള്‍; 63,000 കോടി രൂപയുടെ പദ്ധതിയ്ക്ക് മന്ത്രിസഭ അനുമതി നല്‍കി; കരാര്‍ ഫ്രാന്‍സ് സര്‍ക്കാരുമായി

ഫ്രാന്‍സില്‍ നിന്ന് 63,000 കോടി രൂപയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഫ്രാന്‍സില്‍ നിന്ന് 26 റഫേല്‍ മറൈന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് കരാര്‍ ഒപ്പുവയ്ക്കുക. റഫേല്‍ എം യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് കേന്ദ്ര മന്ത്രിസഭ സമിതി അനുമതി നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഫ്രാന്‍സ് സര്‍ക്കാരുമായാണ് കരാറിലേര്‍പ്പെടുക.

ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ റഫേല്‍ മറൈന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്. കരാര്‍ അനുസരിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് 22 സിംഗിള്‍ സീറ്റ് വിമാനങ്ങളും നാല് ഡബിള്‍ സീറ്റ് വിമാനങ്ങളും ലഭിക്കും. ഈ വര്‍ഷം മാര്‍ച്ച് പകുതിയോടെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയിരുന്നു.

പ്രതിരോധ മന്ത്രാലയം 2023 ജൂലൈയില്‍ തന്നെ കരാറിന് പച്ചക്കൊടി കാട്ടിയിരുന്നു. ഇന്ത്യന്‍ നിര്‍മ്മിത വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് 63,000 കോടി രൂപയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. നാല് വര്‍ഷത്തിനുള്ളില്‍ യുദ്ധവിമാനങ്ങളുടെ വിതരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2029 അവസാനത്തോടെ ഇന്ത്യന്‍ നാവികസേനയ്ക്ക് ആദ്യ ബാച്ച് യുദ്ധ വിമാനങ്ങള്‍ ലഭിച്ചേക്കും. 2031 ഓടെ കരാര്‍ പ്രകാരമുള്ള എല്ലാ വിമാനങ്ങളും ലഭിക്കുമെന്നാണ് വിലയിരുത്തല്‍. വിമാനങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് ഐഎന്‍എസ് വിക്രാന്തിനൊപ്പം ഐഎന്‍എസ് വിക്രമാദിത്യയിലും ഉള്‍പ്പെടുത്താനാണ് നീക്കം.

കാലഹരണപ്പെടുന്ന മിഗ്-29കെ യുദ്ധവിമാനങ്ങളുടെ പ്രവര്‍ത്തനം ക്രമേണ നിര്‍ത്തലാക്കും. പുതിയ റഫേല്‍ മറൈന്‍ ജെറ്റുകള്‍ക്ക് പറക്കുന്നതിനിടയില്‍ പരസ്പരം ഇന്ധനം നിറയ്ക്കാന്‍ സാധിക്കുന്നവയാണ്. വ്യോമസേനയുടെ കാലഹരണപ്പെട്ട യുദ്ധ വിമാനങ്ങളെ കുറിച്ച് എയര്‍ ചീഫ് മാര്‍ഷല്‍ എപി സിംഗ് നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Latest Stories

OPERATION SINDOOR: അർധരാത്രിയിൽ പാകിസ്ഥാനിൽ കയറി തിരിച്ചടിച്ച് ഇന്ത്യ, ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർത്തു; നീതി നടപ്പാക്കിയെന്ന് ഇന്ത്യൻ സൈന്യം

IPL 2025: സഞ്ജു സാംസൺ അടുത്ത സീസണിൽ കളിക്കുക അവർക്കായി, താരത്തിനും ആ ടീമിനും പറ്റിയ ഡീൽ; ആരാധകർക്ക് ആവേശം

വര്‍ണാഭമായ പൂരാഘോഷത്തില്‍ അലിഞ്ഞുചേര്‍ന്ന് തൃശൂര്‍; പൂര പ്രേമികള്‍ പുലര്‍ച്ചെ നടക്കാനിരിക്കുന്ന വെടിക്കെട്ടിനുള്ള കാത്തിരിപ്പില്‍

തലസ്ഥാനത്ത് നിന്ന് മൂന്ന് കിലോഗ്രാം കഞ്ചാവുമായി യുവ സംവിധായകന്‍ പിടിയില്‍; എക്‌സൈസ് പിടിയിലാകുന്നത് പുതിയ ചിത്രം റിലീസിനൊരുങ്ങുന്നതിനിടെ

INDIAN CRICKET: ഇനി കാണാനാകുമോ ദേശിയ ജേഴ്സിയിൽ, രോഹിത്തിന്റെയും കോഹ്‌ലിയുടെയും കാര്യത്തിൽ ആ നിർണായക നിലപാട് പറഞ്ഞ് ഗൗതം ഗംഭീർ; അന്ന് ആ കാര്യം നടക്കും

യുകെയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടും; വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലേക്ക്; ചരിത്ര നിമിഷമെന്ന് നരേന്ദ്ര മോദി

INDIAN CRICKET: എന്റെ ടീമിലെ ഏറ്റവും ഫിറ്റ്നസ് ഉള്ള താരം അവനാണ്, അയാളെ വെല്ലാൻ ഒരുത്തനും പറ്റില്ല; ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ

ഹൈക്കമാന്റിനെ വെല്ലുവിളിച്ച് സുധാകരന്‍ പക്ഷം; മാറ്റേണ്ടത് കെപിസിസി അധ്യക്ഷനെയല്ല, ദീപാ ദാസ് മുന്‍ഷിയെ; നേതൃമാറ്റത്തില്‍ കടുത്ത നിലപാടുമായി കെ സുധാകരന്‍

അര്‍ബന്‍ സഹകരണ ബാങ്കിലെ നിയമന കോഴക്കേസ്; ഐസി ബാലകൃഷ്ണനെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയില്‍

മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി റിപ്പോര്‍ട്ട്; നിര്‍ദ്ദേശങ്ങള്‍ തമിഴ്‌നാടും കേരളവും ഉടന്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി