രാജ്യത്ത് 27,409 പുതിയ കോവിഡ് കേസുകള്‍, 347 മരണം, ടി.പി.ആര്‍ 2.23 ശതമാനം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,409 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാള്‍ 19.8 ശതമാനം കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.23 ശതമാനമായി കുറഞ്ഞു. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.63 ശതമാനമാണ്.

നിലവില്‍ 4,23,127 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 347 കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,09,358 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 82,817 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,17,60,458 ആയും ഉയര്‍ന്നു. രോഗമുക്തി നിരക്ക് 97.82 ശതമാനമാണ്.

Read more

അതേസമയം രാജ്യത്ത് ഇതുവരെ 173.42 കോടി ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.