ജയിലില്‍ കിടന്നത് നല്ല കാര്യത്തിന്; കുടുക്കിയത് കള്ളക്കേസില്‍; പുറത്തിറങ്ങി സിദ്ദിഖ് കാപ്പന്‍; കേരളത്തിലേക്ക് എത്താനാവില്ല

ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. വളരെ സന്തോഷകരമായ നിമിഷമാണിതെന്ന് അദേഹം ജയിലിന് പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

28 മാസം കൊണ്ടെങ്കിലും ജയില്‍ മോചിതനാകാന്‍ സാധിച്ചത് പത്രപ്രവര്‍ത്തക യൂണിയന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കമുള്ള പൊതുസമൂഹം, വിവിധ സാമൂഹ്യപ്രവര്‍ത്തകരടക്കം സഹായിച്ചതുകൊണ്ടാണെന്ന് അദേഹം വ്യക്തമാക്കി. നല്ല കാര്യത്തിന് വേണ്ടിയാണ് ജയിലില്‍ കിടന്നത്. ഒരു ദലിത് പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടിയും അത് പുറംലോകത്തെ അറിയിക്കാന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെയാണ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനാകുന്നത് കാണാന്‍ ഭാര്യ റൈഹാനത്തും മകനും ലഖ്‌നോവില്‍ എത്തിയിരുന്നു. സുപ്രീംകോടതി ജാമ്യവ്യവസ്ഥപ്രകാരം ജയില്‍മോചിതനായി ആറ് ആഴ്ച ഡല്‍ഹിയില്‍ തങ്ങിയതിന് ശേഷം മാത്രമേ സിദ്ദീഖിന് കേരളത്തിലേക്ക് പോകാന്‍ സാധിക്കൂ. അതിനാല്‍ തന്നെ ഉടന്‍ കാപ്പന് കേരളത്തിലേക്ക് എത്താനാകില്ല.

രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് സിദ്ദീഖ് കാപ്പന്‍ പുറത്തിറങ്ങുന്നത്. ജാമ്യനടപടി പൂര്‍ത്തിയാക്കി മോചന ഉത്തരവ് വിചാരണ കോടതി ഇന്നലെ വൈകീട്ട് ലഖ്‌നോ ജയിലിലേക്കയച്ചിരുന്നെങ്കിലും ഓര്‍ഡര്‍ ജയിലില്‍ ലഭിക്കാന്‍ സമയം വൈകിയതോടെ പുറത്തിറങ്ങാന്‍ ഇന്നലെ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ അദ്ദേഹം ജയിലില്‍നിന്ന് പുറത്തിറങ്ങുകയായിരുന്നു.

Latest Stories

വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കാതെ പാകിസ്ഥാന്‍; വിദേശകാര്യ മന്ത്രി എഐ വീഡിയോ വരെ പ്രചരണത്തിന്; വ്യാജ വാര്‍ത്തകളില്‍ വീഴരുതെന്ന് പിഐബി

സൈന്യത്തോടൊപ്പം ഈ പോരാളികളും! ഇന്ത്യൻ സൈന്യത്തിലെ 10 പ്രധാന ഓഫ് റോഡ് കാറുകൾ

ഇന്ത്യയുടെ ഭൂമി കാക്കുന്ന 'ആകാശം'; ആക്രമണങ്ങളിൽ നിന്ന് ഇന്ത്യയെ പൊതിഞ്ഞ 'ആകാശ്'

വേടന്‍ എവിടെ? പൊലീസിനെയടക്കം തെറിവിളിച്ച് ചെളി വാരിയെറിഞ്ഞ് പ്രതിഷേധം; ലക്ഷങ്ങളുടെ നാശനഷ്ടം

INDIAN CRICKET: ആ താരത്തിന് വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കാൻ അറിയില്ല, ഒരു ഐഡിയയും ഇല്ലാതെയാണ് ഗ്രൗണ്ടിൽ ഇറങ്ങുന്നത്; തുറന്നടിച്ച് സഞ്ജയ് ബംഗാർ

പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ ജമ്മുകശ്മീരിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം; 10 ലക്ഷം രൂപ നൽകുമെന്ന് ഒമർ അബ്ദുള്ള

രാജ്യം തിരികെ വിളിച്ചു, വിവാഹ വസ്ത്രം മാറ്റി യൂണിഫോം അണിഞ്ഞ് മോഹിത്; രാജ്യമാണ് വലുതെന്ന് വ്യോമസേന ഉദ്യോഗസ്ഥന്‍, കൈയടിച്ച് രാജ്യം

റിട്ടയേര്‍ഡ് ഔട്ടായി പത്ത് താരങ്ങള്‍; യുഎഇ- ഖത്തര്‍ മത്സരത്തില്‍ നാടകീയ നിമിഷങ്ങള്‍, വിജയം ഒടുവില്‍ ഈ ടീമിനൊപ്പം

'ഓപ്പറേഷന്‍ സിന്ദൂര്‍', സിനിമ പ്രഖ്യാപിച്ചതോടെ കടുത്ത വിമര്‍ശനം; മാപ്പ് പറഞ്ഞ് സംവിധായകന്‍

മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ 15- കാരി റിസോർട്ട് മുറിയിൽ മരിച്ചനിലയിൽ