ജില്ല പ്രസിഡൻറായി ദളിത്​ സമുദായംഗത്തെ നിയമിച്ചു; തിരുനൽവേലിയിൽ  ഇരുപതിലധികം മേൽജാതിക്കാരായ നേതാക്കൾ രാജി സമർപ്പിച്ചു

തമിഴ്നാട്  തിരുനൽവേലിയിൽ ബി.ജെ.പിയുടെ ജില്ല പ്രസിഡൻറായി ദളിത്​ സമുദായംഗത്തെ നിയമിച്ചതിൽ പ്രതിഷേധിച്ച്​ മേൽജാതിക്കാരായ ജില്ല ഭാരവാഹികൾ കൂട്ട​ത്തോടെ രാജിവെച്ചു. ഇരുപതിലധികം മേൽജാതിക്കാരായ നേതാക്കളാണ് രാജി വെച്ചത്. കീഴ്​ജാതിക്കാരനായ പ്രസിഡൻറി​ൻെറ കീഴിൽ പ്രവർത്തിക്കാനാവില്ലെന്നാണ്​ ഇവരുടെ നിലപാട്​.

തിരുനൽവേലി ജില്ല പ്രസിഡൻറായി ദളിതനായ എ. മഹാരാജനെ ആണ്​ നിയമിച്ചത്​. അടുത്തിടെ ബി.ജെ.പി തമിഴ്​നാട്​ പ്രസിഡൻറായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഡ്വ. എൽ. മുരുകനെ നിയമിച്ചതും പാർട്ടിയിലെ മേൽജാതിക്കാരായ ഭാരവാഹികളുടെ നീരസത്തിന് വഴിവെച്ചു. എന്നാൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നില്ല. ദേശീയ പട്ടിക ജാതി കമ്മീഷൻ ​വൈസ്​ ചെയർമാൻ കൂടിയാണ് മുരുകൻ.

സവർണരായ ഭാരവാഹികളിൽ നിന്ന്​ ഇദ്ദേഹത്തിന്​ മതിയായ സഹകരണം ലഭ്യമാവുന്നില്ലെന്നും പാർട്ടിക്കകത്ത്​ മുറുമുറുപ്പുണ്ട്​. അതിനിടയിലാണ്​ മഹാജ​ൻെറ നിയമനവും വിവാദമാക്കിയത്​. നാടാർ- തേവർ സമുദായങ്ങളിൽ പെട്ട ജില്ലാതല ഭാരവാഹികളാണ്​ തെക്കൻ തമിഴക ജില്ലകളുടെ ചുമതല വഹിക്കുന്ന പാർട്ടി സംസ്​ഥാന ​ൈവസ്​ പ്രസിഡൻറ്​ നയിനാർ നാഗേന്ദ്രന്​ രാജിക്കത്ത്​ നൽകിയത്​. ദളിതനായ ജില്ല പ്രസിഡൻറി​െൻറ നിർദേശങ്ങൾ അനുസരിക്കാനാവില്ലെന്നും മഹാരാജനെ തൽസ്ഥാനത്ത്​നിന്ന്​ മാറ്റണമെന്നുമാണ്​ മേൽജാതിക്കാരുടെ ആവശ്യം. ഇതംഗീകരിക്കുന്നതു വരെ പാർട്ടി പ്രവർത്തനങ്ങളുമായി സഹകരിക്കില്ലെന്നും അറിയിച്ചു​​.

Read more

ജില്ല ലീഗൽ വിംഗ്​ പ്രസിഡൻറായി മറ്റൊരു ദളിത്​ സമുദായംഗമായ അഡ്വ. ആർ.സി. കാർത്തിക്കിനെ നിയമിച്ചതിലും ഒരു കൂട്ടർ അമർഷത്തിലാണ്​​. തമിഴ്​നാട്ടിലെ പി​ന്നാക്ക വിഭാഗങ്ങളാണ്​ ദ്രാവിഡ കക്ഷികളുടെ പിൻബലം. ഇത്​ തകർക്കുകയെന്ന ലക്ഷ്യ​േത്താടെയാണ്​ ബി.ജെ.പി കേന്ദ്ര നേതൃത്വം പിന്നാക്ക സമുദായങ്ങളിൽപെട്ടവർക്ക്​ പ്രാമുഖ്യം നൽകുന്നത്​. തമിഴകത്ത്​ ജാതീയമായ വേർതിരിവുകൾ ​ഏറ്റവും പ്രകടമായി കാണപ്പെടുന്ന ജില്ലയാണ്​ തിരുനൽവേലി. പ്രശ്​നം ചർച്ചചെയ്​ത്​ പരിഹരിക്കുമെന്ന്​ നയിനാർ നാഗേന്ദ്രൻ മാധ്യമങ്ങളോട്​ പറഞ്ഞു.