പ്രതിഷേധത്തിനിടെ മരിച്ച 750 കർഷകരുടെ കുടുംബങ്ങൾക്ക് 3 ലക്ഷം നൽകും: തെലങ്കാന

ഡൽഹി അതിർത്തിയിൽ കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ മരിച്ച 750 കർഷകരുടെ കുടുംബങ്ങൾക്ക് തെലങ്കാന സർക്കാർ ശനിയാഴ്ച 3 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

സമരത്തിനിടെ മരിച്ച കർഷകർക്ക് 25 ലക്ഷം രൂപ വീതം നൽകണമെന്നും സമരം ചെയ്യുന്ന കർഷകർക്കെതിരായ എല്ലാ കേസുകളും പിൻവലിക്കണമെന്നും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് പിന്നാലെയാണ് പ്രഖ്യാപനം.

തെലങ്കാന പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന് സംസ്ഥാനത്തിന് 22.5 കോടി രൂപ ചെലവ് വരുമെന്ന് മുഖ്യമന്ത്രി കെസിആർ പറഞ്ഞു. മരിച്ച കർഷകരുടെ വിവരങ്ങൾ അറിയിക്കണമെന്നും അദ്ദേഹം സമരനേതാക്കളോട് അഭ്യർത്ഥിച്ചു.

കർഷകർക്കും അവരെ പിന്തുണയ്ക്കുന്നവർക്കും എതിരായ എല്ലാ കേസുകളും പിൻവലിക്കണമെന്നും പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ മിനിമം താങ്ങുവില സംബന്ധിച്ച നിയമം കൊണ്ടുവരണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

തന്റെ സംസ്ഥാനത്തെ നെൽകർഷകർക്ക് വേണ്ടി ഹൈദരാബാദിൽ വ്യാഴാഴ്ച കെസിആർ വമ്പിച്ച ധർണ നടത്തി, കർഷകരുടെ പ്രശ്നത്തിൽ ദേശീയ നേതൃത്വപരമായ പങ്ക് ഏറ്റെടുക്കുന്നതിൽ നിന്ന് താൻ പിന്തിരിയില്ലെന്ന് പ്രഖ്യാപിച്ചു. നഷ്ടപരിഹാരം നൽകുമെന്ന പ്രഖ്യാപനം ആ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണ്.

എന്തിനും മുമ്പ് രാജ്യത്തെ കർഷകരെ ആത്മനിർഭർ ആക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ശനിയാഴ്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) വാർഷിക സംഭരണ നയം നേരത്തെവേണമെന്ന് മുഖ്യമന്ത്രി കെസിആർ ആവശ്യപ്പെട്ടു. തെലങ്കാന ആവശ്യപ്പെട്ട ഖാരിഫ് സീസണിലെ നെല്ല് സംഭരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും റാബി സീസണിൽ പുഴുങ്ങിയ അരി വാങ്ങുന്നതിനെക്കുറിച്ചും കേന്ദ്രം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുന്നതിനൊപ്പം സംസ്ഥാന നിയമസഭ അംഗീകരിച്ച പ്രമേയം അനുസരിച്ച് ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest Stories

കര്‍ണ്ണന് പോലും അസൂയ തോന്നും 'കെകെആര്‍' കവചം; കഠിനാധ്വാനത്തിന്റെ മഷിക്കൂട്; സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ് അയ്യര്‍; വിമര്‍ശിച്ച് നെറ്റിസണ്‍സ്

PKBS VS KKR: വെറുതെ അല്ല ഭാവി നായകൻ എന്നൊക്കെ വിശേഷിപ്പിച്ചത്, എളുപ്പത്തിൽ ജയിക്കാൻ എത്തിയ കൊൽക്കത്തയെ തീർത്തുവിട്ട് അയ്യരും പിള്ളേരും; ഹീറോയായത് വേസ്റ്റ് എന്ന് പറഞ്ഞ് എല്ലാവരും തഴഞ്ഞവൻ

'വഞ്ചിച്ച ഈ കപടന്മാരെ ഇനി എങ്ങനെ സ്വീകരിക്കണം എന്ന് ആ ജനത തീരുമാനിക്കട്ടെ'; കോൺഗ്രസ് നേതാവ് രാജു പി നായർ

മഹ്മൂദ് ഖലീലിനെതിരായ യുഎസ് സർക്കാരിന്റെ കേസിൽ ശക്തമായ തെളിവുകളില്ല, ടാബ്ലോയിഡ് സ്രോതസ്സുകളെ ആശ്രയിക്കുന്നു: റിപ്പോർട്ട്

KKR VS PBKS: എങ്ങനെ അടിച്ചാലും പിടിക്കും, വെടിക്കെട്ട് നടത്താന്‍ വന്നവരെ തിരിച്ചയച്ച രമണ്‍ദീപിന്റെ കിടിലന്‍ ക്യാച്ചുകള്‍, വീഡിയോ കാണാം

PBKS VS KKR: ഞങ്ങളെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ, കൂട്ടത്തകര്‍ച്ചാന്നൊക്കെ വച്ചാ ഇതാണ്, ചെറിയ സ്‌കോറില്‍ ഓള്‍ഔട്ടായി പഞ്ചാബ്

കേന്ദ്രമന്ത്രിയിൽ നിന്ന് വലിയൊരു പ്രഖ്യാപനം പ്രതീക്ഷിച്ചു, അതുണ്ടായില്ല; നിരാശ പങ്കുവെച്ച് മുനമ്പം സമരസമിതി

INDIAN CRICKET: രോഹിത് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത, ഹിറ്റ്മാനെ തേടി ഒടുവില്‍ ആ അംഗീകാരം, കയ്യടിച്ച് സോഷ്യല്‍ മീഡിയ

നാഷണൽ ഹെറാൾഡ് കേസ്; സോണിയക്കും രാഹുലിനും ഇഡിയുടെ കുറ്റപത്രം

KKR VS PBKS: പ്രിയാന്‍ഷോ, ഏത് പ്രിയാന്‍ഷ് അവനൊക്കെ തീര്‍ന്ന്, പഞ്ചാബിന്റെ നട്ടെല്ലൊടിച്ച് കൊല്‍ക്കത്ത, പണി കൊടുത്ത് ഹര്‍ഷിതും വരുണ്‍ ചക്രവര്‍ത്തിയും