റഷ്യൻ പൗരൻ ഓടിച്ച കാർ പാഞ്ഞുകയറി ഗോവയില്‍ മൂന്ന് വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടു

ഗോവയിൽ കാറപകടത്തിൽ മൂന്ന് വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടു. റഷ്യൻ പൗരൻ ഓടിച്ച കാർ പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. ഹൈദരാബാദ് സ്വദേശികളായ ദിലീപ് കുമാർ ബാംഗ്, മനോജ് കുമാർ സോണി, മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള മഹേഷ് ശർമ എന്നിവരാണ് മരിച്ചത്.

വടക്കൻ ഗോവയിലെ അർപോറയിലാണ് റഷ്യൻ പൗരൻ ആന്റൺ ബച്ച്‌കോവ് ഓടിച്ച കാർ ഇടിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. കറോടിച്ച ബച്ച്കോവ് പരിക്കേറ്റ് ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്.

റോഡിന്‍റെ എതിര്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തെത്താന്‍ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം 40 വയസ് പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. അവധി ആഘോഷിക്കാനെത്തി ഗോവയിലെ കലംഗുട്ടയില്‍ താമസിച്ചു വരികയായിരുന്നു ഇവർ.

ദീര്‍ഘകാലമായി സുഹൃത്തുക്കളാണ് മൂന്ന് പേരും. ബിസിനസ് പാര്‍ട്ണര്‍മാരാണ് മൂവരും. കാർ ഓടിച്ച ആന്റൺ ബച്ച്‌കോവിനെതിരെ (27) അഞ്ജുന പൊലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 304 (കുറ്റകരമായ നരഹത്യ), 279 (അശ്രദ്ധമായ ഡ്രൈവിംഗ്), 334 (മുറിവേൽപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പ്രതിക്ക് കാർ വാടകയ്‌ക്ക് നൽകിയ കാറിന്റെ ഉടമയ്‌ക്കെതിരെയും മോട്ടോർ വാഹന നിയമ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?