പ്രണയത്തെ സംബന്ധിച്ച് പ്രായം വെറും ഒരു നമ്പര്‍ മാത്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം റീല്‍സ്. മധ്യപ്രദേശിലെ അഗര്‍ മാല്‍വ ജില്ലയിലെ മഗാരിയ ഗ്രാമത്തിലെ 80കാരന്‍ ബാലുറാമിന്റെ ഇന്‍സ്റ്റാഗ്രാം റീല്‍സ് കണ്ടാണ് 34കാരി ഷീലയ്ക്ക് പ്രണയം തോന്നിയത്. ഇരുവരും സമീപത്തുള്ള ക്ഷേത്രത്തില്‍വച്ച് വിവാഹിതരായി.
ബാലുറാമിന്റെ റീലുകള്‍ കണ്ട് ഇഷ്ടം തോന്നിയ ഷീല ഇന്‍സ്റ്റാഗ്രാമില്‍ മെസേജ് അയയ്ക്കുകയും തുടര്‍ന്ന് ഇരുവരും സൗഹൃദത്തിലാകുകയുമായിരുന്നു. ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. രണ്ട് വര്‍ഷം മുന്‍പ് ഭാര്യ മരിച്ചതിനെ തുടര്‍ന്ന് ജീവിതത്തില്‍ ഒറ്റപ്പെട്ട ബാലുറാം പിന്നീട് വിഷാദരോഗത്തിലായി.
ബാലുറാമിനെ വിഷാദരോഗത്തില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ ഗ്രാമത്തിലെ വിഷ്ണു ഗുജ്ജര്‍ ആണ് ഇന്‍സ്റ്റാഗ്രാമില്‍ റീലുകള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. വിഷ്ണു തന്നെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുണ്ടാക്കി അതില്‍ ബാലുറാമിന്റെ തമാശകള്‍ റീലുകളായി പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. വളരെ വേഗം ബാലുറാം പ്രശസ്തിയിലേക്ക് കുതിക്കുകയായിരുന്നു.
നിലവില്‍ 33,000 പേരാണ് ബാലുറാമിനെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്. ബാലുറാമിന്റെ റീലുകളില്‍ ആകൃഷ്ടയായ ഷീലയുടെ സന്ദേശങ്ങള്‍ക്ക് മറുപടി ടൈപ്പ് ചെയ്ത് നല്‍കിയിരുന്നത് വിഷ്ണു ഗുജ്ജര്‍ ആയിരുന്നു. ഇരുവരുടെയും ബന്ധം സൗഹൃദത്തില്‍ നിന്ന് വഴിമാറി പ്രണയത്തിലേക്ക് കടന്നതോടെയായിരുന്നു വിവാഹം.
View this post on Instagram