രണ്ടര വർഷത്തിനിടെ 38 യാത്രകൾ, ചെലവ് 258 കോടി; മോദിയുടെ വിദേശ യാത്രകളുടെ കണക്ക് രാജ്യസഭയിൽ

കഴിഞ്ഞ രണ്ടര വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രയ്ക്കായി ചെലവായത് 258 കോടി രൂപയെന്ന് റിപ്പോർട്ട്. 2022 മെയ് മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിലെ കണക്കാണിത്. ഇതിൽ 2023 ജൂണിൽ പ്രധാനമന്ത്രി നടത്തിയ അമേരിക്കൻ സന്ദർശനമായിരുന്നു ഏറ്റവും ചെലവേറിയത്. ഇതിന് മാത്രമായി 22 കോടിയിലധികം രൂപയാണ് ചെലവായത്.

വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ രാജ്യസഭയിൽ അറിയിച്ചതാണ് ഈ കണക്കുകൾ. കഴിഞ്ഞ രണ്ടര വർഷത്തിനിടെ പ്രധാനമന്ത്രി നടത്തിയ വിദേശ യാത്രയുടെ വിവരങ്ങൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് രാജ്യസഭയിൽ ആരാഞ്ഞത്. ഹോട്ടൽ താമസം, കമ്മ്യൂണിറ്റി സ്വീകരണങ്ങൾ, ഗതാഗതം, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ ഉൾപ്പെടെ ഓരോ സന്ദർശനത്തിനുമുള്ള ചെലവുകളുടെ വിവരങ്ങൾ നൽകണമെന്ന് ഖർഗെ ആവശ്യപ്പെടുകയായിരുന്നു.

2023 ജൂണിൽ പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിന് 22,89,68,509 ചെലവായി. 2024 സെപ്റ്റംബറിലെ യുഎസ് സന്ദർശനത്തിന് ചെലവായത് 15,33,76,348 രൂപയാണെന്നും പബിത്ര മാർഗരിറ്റ നൽകിയ മറുപടിയിൽ പറയുന്നു. 2022 മെയ് മാസത്തിലെ ജർമനി സന്ദർശനം, 2024 ഡിസംബറിലെ കുവൈറ്റ് സന്ദർശനം എന്നിവയുൾപ്പെടെയുളള 38 സന്ദർശനങ്ങൾ അടിസ്ഥാനമാക്കിയാണ് ഡാറ്റ പട്ടികപ്പെടുത്തിയിരിക്കുന്നത്.

ഡാറ്റ പ്രകാരം, 2023 മെയ് മാസത്തിൽ പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനത്തിന് 17,19,33,356 രൂപയും, 2022 മെയ് മാസത്തിൽ നേപ്പാൾ സന്ദർശനത്തിന് 80,01,483 രൂപയും ചെലവായി. 2022-ൽ ഡെന്മാർക്ക്, ഫ്രാൻസ്, യുഎഇ, ഉസ്ബെക്കിസ്ഥാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. 2023-ൽ ഓസ്‌ട്രേലിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഗ്രീസ് എന്നീ രാജ്യങ്ങൾ നരേന്ദ്ര മോദി സന്ദർശിച്ചു.

2024ൽ പോളണ്ട് സന്ദർശനത്തിന് 10,10,18,686 രൂപ. യുക്രൈയ്ൻ സന്ദർശനത്തിന് 2,52,01,169 രൂപ. ഇറ്റലി സന്ദർശനത്തിന് 14,36,55,289 രൂപ. ബ്രസീൽ സന്ദർശനത്തിന് 5,51,86,592 രൂപ. ഗയാന സന്ദർശനത്തിന് 5,45,91,495 രൂപ എന്നിങ്ങനെയാണ് കണക്കുകൾ.

Latest Stories

പൃഥ്വിരാജിനെ നശിപ്പിക്കാന്‍ കഴിയും, പക്ഷേ തോല്‍പ്പിക്കാനാവില്ല; എമ്പുരാന് പിന്തുണയുമായി ഫെഫ്കയും രംഗത്ത്

കഞ്ചാവ് കേസ് പ്രതി എക്‌സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു; രണ്ട് ഉദ്യോഗസ്ഥര്‍ ചികിത്സയില്‍

വിവാദങ്ങള്‍ക്ക് പുല്ലുവില; എമ്പുരാന്‍ 200 കോടി ക്ലബ്ബില്‍; സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍

MI VS KKR: എന്ത് ചെയ്യാനാണ് രോഹിത്തിന്റെ സഹതാരമായി പോയില്ലേ, ടോസിനിടെ ഹാർദിക്കിന് പറ്റിയത് വമ്പൻ അബദ്ധം; വീഡിയോ കാണാം

പൃഥ്വി മുമ്പും അവഗണനകള്‍ നേരിട്ടതല്ലേ; വഴിവെട്ടുന്നവര്‍ക്കെല്ലാം നേരിടേണ്ടി വരും; കളക്ഷന്‍ കണക്കുകള്‍ ഇനി എമ്പുരാന് മുന്‍പും ശേഷവുമെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

മുന്‍ഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയില്‍ യാത്രക്കാരുമായി സര്‍വീസ്; കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

ആശമാരോടുള്ള ക്രൂരത; കേരളം ലജ്ജിച്ച് തലതാഴ്ത്തുന്നുവെന്ന് കെ സുരേന്ദ്രന്‍

വഖഫ് ബില്‍ മുസ്ലീങ്ങളുടെ ഭൂമിയും ആരാധനാലയങ്ങളും തട്ടിയെടുക്കില്ല; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് കിരണ്‍ റിജിജു

സൽമാന് വീണ്ടും ഫ്ലോപ്പ് ! നാഷണൽ ക്രഷും രക്ഷപെടുത്തിയില്ല; മുരുഗദോസിന് വീണ്ടും നിരാശ

L3 The Bigining: ഖുറേഷിയുടെ മൂന്നാമൂഴം; ടൈറ്റില്‍ 'അസ്രയേല്‍' എന്നോ? ദൈവത്തിന്റെ മരണദൂതന്‍ വരുമോ?