'ആരാണ് നല്ല സുഹൃത്തെന്ന് അഫ്ഗാന് അറിയാം', പാകിസ്ഥാനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ജയശങ്കര്‍

അഫ്ഗാനിസ്ഥാനിലെ ഇടപെടലുകളില്‍ പാക്കിസ്ഥാനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ചെയ്ത സഹായങ്ങളുടെ കണക്കിലൂടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ വ്യത്യാസം തിരിച്ചറിയാനുള്ള ബോധം അഫ്ഗാനുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യ തങ്ങള്‍ക്കുവേണ്ടി എന്തൊക്കെ ചെയ്‌തെന്ന് അഫ്ഗാനിലെ ജനങ്ങള്‍ക്ക് അറിയാം. ഇന്ത്യ ഏതു തരത്തിലെ കൂട്ടുകാരാണെന്ന് അവര്‍ക്ക് മനസിലാകും. ഒരേ കാലയളവില്‍ ചെയ്ത സഹായങ്ങള്‍വച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ അന്തരം അവര്‍ക്ക് ബോധ്യപ്പെടും. ആരാണ് കൂടുതല്‍ നല്ല സുഹൃത്തെന്ന് അഫ്ഗാന് തിരിച്ചറിയാന്‍ സാധിക്കും- ജയശങ്കര്‍ പറഞ്ഞു.

അയല്‍ക്കാരോട് സൗഹൃദത്തിനാണ് എല്ലാ രാജ്യങ്ങളും ഇഷ്ടപ്പെടുന്നത്. പരിഷ്‌കൃത സമൂഹം അംഗീകരിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സൗഹൃദം രൂപപ്പെടുന്നത്. ആ കാര്യങ്ങളുടെ കൂട്ടത്തില്‍ ഭീകരവാദം ഇല്ല. പാക്കിസ്ഥാന്‍ ഭീകരതയെ ഭരണവൈദഗ്ധ്യമായാണ് കണക്കിലാക്കുന്നത്. അവര്‍ രാജ്യതന്ത്രമായാണ് ഭീകരതയെ ഉപയോഗിക്കുന്നത്.

അയല്‍ രാജ്യങ്ങള്‍ നയതന്ത്രബന്ധവും വ്യാപാരവും വളര്‍ച്ചയും മെച്ചപ്പെടുത്തുന്നതിനാണ് നിലകൊള്ളുന്നത്. എന്നാല്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് അത്തരത്തിലെ സമീപനം ഒരിക്കലും ഉണ്ടാകുന്നില്ലെന്നും ജയശങ്കര്‍ ആരോപിച്ചു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം