'മരം മുറിച്ചത് മതവികാരം വ്രണപ്പെടുത്തി'; ജാര്‍ഖണ്ഡില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ജാര്‍ഖണ്ഡില്‍ മരം മുറിച്ചതിന് 30കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. ചൊവ്വാഴ്ച  ഉച്ച കഴിഞ്ഞ് സിംടേഗ ജില്ലയിലെ കോലേബിറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മരം മുറിച്ച് മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ആളുകള്‍ കൂട്ടം ചേര്‍ന്ന് വടിയും ഇഷ്ടികയും ഉപയോഗിച്ച് സഞ്ജുവിനെ മര്‍ദ്ദിക്കുകയായിരുന്നു.

ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാളുടെ ശരീരം അവര്‍ തീ കത്തിച്ചുവെന്നും സഞ്ജുവിന്റെ കുടുംബം പൊലീസിനോട് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 2021 ഒക്ടോബറിലാണ് മരം വെട്ടിയത്. മുണ്ട സമുദായം മതപരമായി ഏറെ പ്രാധാന്യം നല്‍കുന്ന മരമാണ് ഇയാള്‍ വെട്ടിയത്. മരം മുറിക്കുകയും അതിന്റെ ചില്ലകള്‍ വില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ച് കുറച്ചാളുകള്‍ യോഗം ചേര്‍ന്ന് സഞ്ജുവിനെ ആക്രമിയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഇയാളുടെ കത്തിക്കരിഞ്ഞ മൃതദേഹം ബെസരജര ബസാര്‍ പ്രദേശത്ത് കണ്ടെത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. മര്‍ദ്ദനമാണോ തീ കത്തിച്ചതാണോ മരണകാരണം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ വ്യക്തമാകും. പ്രതികളെ തിരിച്ചറിയുകയാണ് എന്നും സിംടേഗയിലെ പൊലീസ് സൂപ്രണ്ട് ഡോ ഷംസ് തബ്രസ് അറിയിച്ചു.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാനും പൗരന്മാരുടെ ഭരണഘടാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനുമായി ജാര്‍ഖണ്ഡ് നിയമസഭ നിയമം പാസാക്കിയതിന് പിന്നാലെയാണ് ഈ സംഭവം. ഡിസംബറിലാണ് ആള്‍ക്കൂട്ട ആക്രമണവും മര്‍ദ്ദനവും തടയല്‍ ബില്‍ 2021 പാസാക്കിയത്. ഇത് പ്രകാരം കുറ്റം ചെയ്യുന്നവര്‍ക്ക് മൂന്നുവര്‍ഷം മുതല്‍ ജീവപര്യന്തംവരെ തടവും പിഴയുമാണ് ശിക്ഷ.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ