ഗോവയില്‍ 'ഡബിള്‍ എന്‍ജിന്‍' പരാജയം; ബി.ജെ.പിക്ക് എതിരെ ആഞ്ഞടിച്ച് കനയ്യ കുമാര്‍

യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ബിജെപിയുടെ ‘ഇരട്ട എഞ്ചിന്‍’ (മോദി, അമിത് ഷാ) പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍. ഗോവയിലെ ‘ബഹുജന്‍ സംവാദ്’ പരിപാടിയില്‍ സംവദിക്കുകയായിരുന്നു കനയ്യ കുമാര്‍.

‘ബിജെപിയുടെ ഇരട്ട എഞ്ചിന്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍, ബിഹാറിലെ യുവാക്കള്‍ ജോലി തേടി ഗോവയില്‍ പ്രവേശിക്കില്ലായിരുന്നു. ബിഹാറിലും കേന്ദ്രത്തിലും ബിജെപി ഭരിക്കുന്നു, എന്തുകൊണ്ടാണ് ഈ രണ്ട് എഞ്ചിനുകളും പരാജയപ്പെട്ടത്?’, കനയ്യ ചോദിച്ചു.

ഗോവയില്‍ ഖനനം പുനരാരംഭിക്കുന്നതിലും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിലും സര്‍ക്കാര്‍ പരാജയം ആണ്. പത്തുവര്‍ഷത്തെ അധികാരത്തിന്റെയും വികസനത്തിന്റെയും കെട്ടുകാഴ്ചകള്‍ ആണ് നികുതി ദായകരുടെ ചെലവില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും കനയ്യ പറഞ്ഞു. കോണ്‍ഗ്രസാണ് ഏക സാദ്ധ്യതയെന്നും കൂട്ടിച്ചേര്‍ത്തു. ഗോവയിലെ തിരഞ്ഞെടുപ്പ് തിയതി കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?