'ഞാന്‍ ചെയ്തത് ശരിയാണ്, കുറ്റബോധമില്ല'; 'ബുള്ളി ബായ്' ആപ്പ് നിര്‍മ്മാതാവ്

‘ബുള്ളി ബായ്’ എന്ന ആപ്പ് നിര്‍മ്മിച്ച് മുസ്ലിം സ്ത്രീകളെ ഓണ്‍ലൈന്‍ ലേലത്തിന് വെച്ച സംഭവത്തില്‍ താന്‍ ചെയ്തത് ശരിയാണെന്ന് വിശ്വസിക്കുന്നു എന്നും കുറ്റബോധം തോന്നുന്നില്ല എന്നും കേസിലെ മുഖ്യപ്രതി നീരജ് ബിഷ്ണോയ് പൊലീസിനോട് പറഞ്ഞു. കേസിലെ മുഖ്യ സൂത്രധാരനും, ആപ്പിന്റെ പ്രധാന ട്വിറ്റര്‍ അക്കൗണ്ടിന്റെ ഉടമയുമായ നീരജ് ബിഷ്‌ണോയ് അസമിലെ ജോര്‍ഹത് സ്വദേശിയാണ്.

കഴിഞ്ഞ ദിവസമാണ് ഇയാളെ അസമിലെ വീട്ടില്‍ എത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ നീരജിനെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 21 കാരനായ നീരജ് ഭോപ്പാല്‍ ആസ്ഥാനമായ ഒരു സ്ഥാപനത്തിലെ രണ്ടാം വര്‍ഷ എൻജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. ആപ്പ് നിര്‍മ്മിക്കാനുപയോഗിച്ച ഡിവൈസ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു എന്ന് പൊലീസ് പറഞ്ഞു. പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ ആപ്പ് നിര്‍മ്മിച്ചത് നവംബറില്‍ ആണെന്നും ഡിസംബര്‍ 31 ന് അത് പുറത്തുവിട്ടെന്നും നീരജ് പറഞ്ഞു. പൊലീസിനെ പരിഹസിക്കാനായി ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ടും ഇയാള്‍ സൃഷ്ടിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട മുമ്പ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് തെറ്റായ ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. താനാണ് ബുള്ളി ബായ് ആപ്പിന്റെ നിര്‍മ്മാതാവ്. നിങ്ങള്‍ അറസ്റ്റ് ചെയ്ത രണ്ട് നിഷ്‌കളങ്കരായ ആളുകളെ കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല, അവരെ എത്രയും പെട്ടെന്ന് വിട്ടയക്കണം എന്ന് നീരജ്  ട്വീറ്റ് ചെയ്തിരുന്നു. ഒപ്പം പൊലീസിനെ ചേരി പൊലീസ് എന്നു വിളിച്ച് പരിഹസിക്കുകയും ചെയ്തു. ഉത്തരാഖണ്ഡ് സ്വദേശിനിയായ ശ്വേത സിംഗിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബുധനാഴ്ച രാവിലെ 10.42 നായിരുന്നു നീരജിന്റെ ട്വീറ്റ്. ബുള്ളി ബായ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റില്‍ ആകുന്ന നാലാമത്തെ ആളാണ് നീരജ് ബിഷ്‌ണോയ്. ഇതിന് മുമ്പ് 21 വയസുകാരനായ മായങ്ക് റാവല്‍, ശ്വേത സിംഗ്, വിശാല്‍ കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം