'ജന്‍സുരാജ്' പ്രശാന്ത് കിഷോറിന്റെ പുതിയ പാര്‍ട്ടിയെന്ന് സൂചന; തുടക്കം ബിഹാറില്‍

കോണ്‍ഗ്രസില്‍ പ്രവേശിക്കുന്നില്ലെന്ന തീരുമാനത്തിന് പിന്നാലെ പുതിയ നീക്കവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ജന്‍സുരാജ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു എന്നാണ് സൂചന. തിങ്കളാഴ്ച രാവിലെ പ്രശാന്ത് കിഷോര്‍ പങ്കുവെച്ച ട്വീറ്റിനെ ചുറ്റിപ്പറ്റിയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍.

ജനാധിപത്യത്തില്‍ അര്‍ഥവത്തായ പങ്കാളിയാകാനും ജനപക്ഷ നയം രൂപപ്പെടുത്താനുമുള്ള തന്റെ അന്വേഷണം 10 വര്‍ഷത്തെ റോളര്‍കോസ്റ്റര്‍ യാത്രയിലേക്ക് നയിച്ചു. ഇപ്പോള്‍ യഥാര്‍ത്ഥ മാസ്റ്റേഴ്സിലേക്ക് പോകാനുള്ള സമയമായി. ജനങ്ങളുടെ സദ്ഭരണത്തിലേക്കുള്ള പാതയും പ്രശ്നങ്ങളും നന്നായി മനസ്സിലാക്കാനുള്ള ജന്‍സുരാജ് പുതിയ ശ്രമത്തിന്റെ തുടക്കം ബിഹാറില്‍ നിന്നായിരിക്കും എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ജന്‍സുരാജ് എന്ന വാക്കാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇത് രാഷ്ട്രീയ നീക്കമാണോ അതോ പുതിയ പാര്‍ട്ടിയാണോ എന്നാണ് ആളുകള്‍ ഉറ്റുനോക്കുന്നത്. പ്രശാന്ത് കിഷോര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായും സൂചനകളുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ