'മുസ്ലിം സഹോദരങ്ങളെ അന്തസ്സോടെ ജീവിക്കാന്‍ അനുവദിക്കൂ...' യെദ്യൂരപ്പ

കര്‍ണാടകയില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന വംശീയ വിദ്വേഷ അക്രമങ്ങളില്‍ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. സംയമനം പാലിക്കാനും മുസ്ലിംകളെ മാന്യമായി ജീവിക്കാന്‍ അനുവദിക്കാനും വലതുപക്ഷ ഗ്രൂപ്പുകളോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഹിന്ദുക്കളും മുസ്ലിംകളും ഒരമ്മപെറ്റ മക്കളെപ്പോലെ കഴിയണമെന്നതാണ് ആഗ്രഹം. പക്ഷേ, ചില കുബുദ്ധികള്‍ ഇത് അട്ടിമറിക്കാന്‍ ആഗ്രഹിക്കുന്നു. തിങ്കളാഴ്ച മംഗളുരുവില്‍ യെദ്യൂരപ്പ പറഞ്ഞു.

‘വര്‍ഗീയ അക്രമങ്ങള്‍ നടത്തുന്നവരോട് എനിക്ക് നല്‍കാനുള്ള ഉപദേശം, കുത്സിത പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കാനും സ്വന്തം ജോലിയില്‍ ശ്രദ്ധിക്കാനുമാണ്. ഇത്തരം പ്രവൃത്തികളോട് മൃദുസമീപനം സ്വീകരിക്കില്ലെന്നും കര്‍ശനമായ നിയമനടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി സര്‍ക്കാറിന്റെ പ്രോത്സാഹനത്തിലാണ് അക്രമങ്ങള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി ഇടപെടാതിരിക്കുന്നത് ദുരൂഹമാണെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു.എന്നാല്‍, അക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉടുപ്പിയില്‍ ഒരു പൊതുപരിപാടിക്കിടെ പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ