സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. താന്‍ ഡല്‍ഹിയില്‍ തന്നെ സ്വതന്ത്രമായി നടക്കുന്നുണ്ടെന്നും എന്തിനാണീ നാടകമെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.
റെയ്ഡ് പരാജയപ്പെട്ടു, ഒരപ രൂപയുടെ തിരിമറി പോലും കണ്ടെത്താനായില്ല. ഇപ്പോള്‍ തന്നെ കണ്ടുകിട്ടാനില്ലെന്ന് കാണിച്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ തന്നെയുണ്ട്. ഇതെന്ത് നാടകമാണ് മോദിജീ എന്നുമാണ് സിസോദിയ ട്വിറ്റില്‍ കുറിച്ചത്. എവിടേക്ക് വരണമെന്ന് പറയാനും അദ്ദേഹം നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.
അതേസമയം റെയ്ഡിന് പിന്നാലെ മനീഷ് സിസോദിയ ഉള്‍പ്പെടെ 12 പേര്‍ക്ക് എതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മദ്യനയത്തിലെ അഴിമതി കേസിനെ തുടര്‍ന്നാണ് നീക്കം. പ്രതികള്‍ നാടുവിടുന്നത് തടയാനാണ് സിബിഐയുടെ നടപടി. കേസില്‍ സിസോദിയ ഒന്നാം പ്രതിയാണ്. അറസ്റ്റ് ഉടനെ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
आपकी सारी रेड फैल हो गयी, कुछ नहीं मिला, एक पैसे की हेरा फेरी नहीं मिली, अब आपने लुक आउट नोटिस जारी किया है कि मनीष सिसोदिया मिल नहीं रहा। ये क्या नौटंकी है मोदी जी?
मैं खुलेआम दिल्ली में घूम रहा हूँ, बताइए कहाँ आना है? आपको मैं मिल नहीं रहा?— Manish Sisodia (@msisodia) August 21, 2022
Read more