ബംഗാളിൽ ചൂട് ശക്തമാകുന്നു; മൂന്ന് പേർ മരിച്ചു, 125 പേർ ആശുപത്രിയിൽ

കനത്ത ചൂടിനെ തുടർന്ന് ബംഗാളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. തളർന്നുവീണ 125 പേരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. ബംഗാളിലെ ദാണ്ഡ മഹോൽസവത്തിൽ പങ്കെടുക്കാനെത്തിയവരാണ് കനത്ത ചൂടിനെ തുടർന്ന് തളർന്നു വീണത്. ഞായറാഴ്ച ഉച്ചയ്ക്ക് പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ പാനിഹാട്ടിലാണ് സംഭവം.

60 വയസ്സിനു മുകളിലുള്ള രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചതെന്ന് ബംഗാൾ പൊലീസ് പറഞ്ഞു. കോവിഡ് മൂലം കഴിഞ്ഞ മൂന്ന് വർഷമായി മേള നടത്തിയിരുന്നില്ല. അതിനാൽ ഇത്തവണത്തെ മേളയിൽ വൻ ജനത്തിരക്കായിരുന്നു വെന്നും, മറ്റ് ജില്ലകളിൽ നിന്നും  പോലും നിരവധി പേർ മേളയിൽ പങ്കെടുക്കാനെത്തിയിരുന്നതായും പൊലീസ് പറഞ്ഞു.


പതിനഞ്ചാം നൂറ്റാണ്ടിലെ ഇന്ത്യൻ സന്യാസിയായിരുന്ന ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ സ്മരണാർത്ഥമാണ് മേള നടക്കുന്നത്. സംഭവത്തിന് ശേഷം മേള അധികൃതർ നിർത്തിവെച്ചു.

Read more

സംഭവത്തില്‍ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി. ”പാനിഹാട്ടിയിലെ ഇസ്‌കോൺ ക്ഷേത്രത്തിലെ ദണ്ഡ മഹോത്സവത്തിൽ ചൂടുകാരണം 3 വയോധിക ഭക്തർ മരിച്ച വിവരം അറിഞ്ഞതിൽ വിഷമമുണ്ട്. ഭക്തര്‍ക്ക് എല്ലാ സഹായവും ലഭ്യമാക്കിയിട്ടുണ്ടന്നും. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം, ഭക്തർക്ക് ഐക്യദാർഢ്യമെന്നും, മമത ബാനർജി ട്വീറ്റ് ചെയ്തു.