സൈനിക പോസ്റ്റില്‍ മഞ്ഞുമല ഇടിഞ്ഞ് വീണു; കശ്മീരില്‍ മലയാളി ഉള്‍പ്പെടെ നാല് സൈനികര്‍ മരിച്ചു

കശ്മീരില്‍ മഞ്ഞുമലയിടിഞ്ഞ് വീണ് മലയാളി ഉള്‍പ്പെടെ നാല് സൈനികര്‍ മരിച്ചു. തിരുവനന്തപുരം പൂവ്വച്ചല്‍ കുളക്കാട് സ്വദേശി എസ് എസ് അഖിലാണ് മരിച്ച മലയാളി.

നിയന്ത്രണരേഖയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് നാലുപേര്‍ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കുപ്വാര ജില്ലയിലെ താങ്ധര്‍ സെക്ടറിലെ സൈനിക പോസ്റ്റിലേക്ക് മഞ്ഞുമല ഇടിഞ്ഞു വീണതാണ് ഒരു സംഭവം. ഇതില്‍ നാലുപേര്‍ കുടുങ്ങി. തെരച്ചിലിന് ഒടുവില്‍ ബുധനാഴ്ച മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ഒരാളെ ജീവനോടെ രക്ഷിക്കുകയും ചെയ്തു.

ബന്ദിപ്പോര ഗുരസ് മേഖലയിലെ ആര്‍മി പട്രോളിങ്ങിനിടെ മഞ്ഞുവീണതാണ് രണ്ടാമത്തെ സംഭവം. ഇതില്‍ രണ്ടുപേരാണ് കുടുങ്ങിയത്. ഒരാളെ ജീവനോടെ രക്ഷിച്ചതായി സൈന്യം അറിയിച്ചു. മലയാളി സൈനികന്‍ മരിച്ചത് എവിടെയാണ് എന്നതിനെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.

കരസേനയില്‍ നഴ്സിങ് അസിസ്റ്റന്റാണ് അഖില്‍. ശ്രീനഗറിലെ ആശുപത്രിയില്‍ മൃതദേഹം സൂക്ഷിക്കുന്നു.

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍