മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പ്; സി.പി.ഐ.എം എം.എല്‍.എ വിനോദ് നിക്കോളയടക്കം നാല് പേര്‍ വിട്ടുനിന്നു

മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് നാല് എം.എല്‍.എമാര്‍ വിട്ടുനിന്നു. അതേസമയം സഭാ നടപടികള്‍ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. എം.എന്‍.എസ്, എ.ഐ.എം.ഐ.എം, സി.പി.ഐ.എം എന്നീ പാര്‍ട്ടികളുടെ എം.എല്‍.എമാരാണ് വിശ്വാസ വോട്ടെടുപ്പില്‍  നിന്നും  വിട്ടുനിന്നത്. സി.പി.ഐ.എമ്മിനും എ.എന്‍.എസിനും ഓരോ എം.എല്‍.എമാരും  എ.ഐ.എം.ഐ.എംന് രണ്ട് എം.എല്‍.എമാര്‍ വീതവുമാണ് ഉള്ളത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നയിക്കുന്ന മഹാവികാസ് അഖാദി സർക്കാർ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് വിജയിച്ചു. സഖ്യ സർക്കാരിനെ 169 എം.എൽ.എമാരാണ് പിന്തുണച്ചത്.നിയമസഭയുടെ പ്രോ ടെം സ്പീക്കറായി നിയമിതനായ എൻ‌സി‌പി എം‌എൽ‌എ ദിലീപ് വാൾസ് പാട്ടീൽ ആണ് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് മഹരാഷ്ട്രയില്‍ ഇന്ന് വിശ്വാസ വോട്ടെുടുപ്പ് നടത്തിയത്