റോഡില്‍ നിന്ന് കിട്ടിയത് 45 ലക്ഷം രൂപ; പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് ട്രാഫിക് കോണ്‍സ്റ്റബിള്‍

റോഡില്‍ നിന്ന് കളഞ്ഞു കിട്ടിയ 45 ലക്ഷം രൂപ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് മാതൃകയായി ട്രാഫിക് കോണ്‍സ്റ്റബിള്‍. ഛത്തിസ്ഗഢിലെ റായിപൂരിലാണ് സംഭവം. നിലാംബര്‍ സിന്‍ഹ എന്ന ട്രാഫിക് കോണ്‍സ്റ്റബിളിനാണ് പണം കളഞ്ഞു കിട്ടിയത്.

ഒരു ബാഗ് നിറയെ പണം കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ശേഷം ബാഗ് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. 2000ന്റെയും 500ന്റെയും നോട്ടുകളാണ് ബാഗില്‍ ഉണ്ടായിരുന്നത്.

Read more

ബാഗ് ആരുടേതാണെന്ന് കണ്ടെത്തിയിട്ടില്ല. ബാഗിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുകാര്‍. അതേസമയം സിന്‍ഹയുടെ സത്യസന്ധതയ്ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പാരിതോഷികം പ്രഖ്യാപിച്ചു.