സൊണാലിയുടെ ശരീരത്തില്‍ 46 മുറിവുകള്‍; ലഹരിമരുന്നു നല്‍കിയശേഷം സംഭവിച്ചതാകാമെന്ന് പൊലീസ്

ഗോവയില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ബിജെപി നേതാവും നടിയുമായ സൊണാലി ഫൊഗട്ടിന്റെ ശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗോവയില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പൊലീസ് മൃതദേഹം അയച്ചപ്പോളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഈ മുറിവുകളെക്കുറിച്ചു പറയുന്നില്ല.

റെസ്റ്ററന്റില്‍ വെച്ച് ലഹരിമരുന്നു നല്‍കിയശേഷം സംഭവിച്ച മുറിവുകളാകാം അതെന്നാണ് ഗോവ പൊലീസ് കരുതുന്നത്. ലഹരിമരുന്ന് ചെന്നതിനുപിന്നാലെ അവരെ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അപ്പോള്‍ സംഭവിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആഴമുള്ള, ഗുരുതര മുറിവുകള്‍ സൊണാലിയുടെ ശരീരത്തില്‍ ഇല്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ട അവസ്ഥയാണ് പൊലീസിന്.

അതേസമയം, സൊണാലി ഫോഗട്ടിന്റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും മോഷ്ടിച്ചയാള്‍ അറസ്റ്റിലായി. ഹരിയാനയിലെ ഹിസാര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സൊണാലിയുടെ ഫാംഹൌസില്‍ നിന്ന് ഫോണും ലാപ്‌ടോപ്പും മോഷ്ടിക്കപ്പെട്ടെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ശിവം എന്ന കമ്പ്യൂട്ടര്‍ ഓപറേറ്ററാണ് ഇവ മോഷ്ടിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുകയുണ്ടായി. ഇയാള്‍ ഒളിവിലായിരുന്നു. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ ഗോവ പൊലീസ് സൊണാലിയുടെ ഫാംഹൌസിലെത്തി പരിശോധന നടത്തി. കേസ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. ഗോവയില്‍ വെച്ചാണ് സൊണാലിയുടെ ദുരൂഹ മരണം സംഭവിച്ചത്. ഓഗസ്റ്റ് 23ന് രാവിലെ മരിച്ച നിലയില്‍ സൊണാലിയെ സഹായിയും സുഹൃത്തും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സൊണാലിയുടെ മരണവുമായി ബന്ധപ്പെട്ട് അവരുടെ പെഴ്‌സനല്‍ അസിസ്റ്റന്റും അയാളുടെ സുഹൃത്തും ഉള്‍പ്പെടെ നിലവില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ