രാഹുൽ ഗാന്ധി കൈയിലേന്തി നടന്ന ഇന്ത്യൻ ഭരണഘടന; തിരഞ്ഞെടുപ്പിനിടെ വിറ്റുപോയത് പോക്കറ്റ് എഡിഷന്റെ 5,000 കോപ്പികൾ

ലോക്സഭാ തിരഞ്ഞെടുപ്പ് റാലികളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൈയ്യിലേന്തി നടന്ന ഇന്ത്യൻ ഭരണഘടനയുടെ പോക്കറ്റ് പതിപ്പിന് വൻ ഡിമാൻഡ്. മെലിഞ്ഞ കറുപ്പ്- ചുവപ്പ് പുറം ചട്ടയോട് കൂടിയ ഭരണഘടനയുടെ പോക്കറ്റ് പതിപ്പിന് തിരഞ്ഞെടുപ്പോടെ ഡിമാൻഡിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായി. മൂന്ന് മാസത്തിനിടെ 5,000 കോപ്പിയാണ് വിറ്റുപോയത്. മാത്രമല്ല വിൽപ്പന കുതിച്ചുയർന്നതോടെ കോപ്പികൾ ഇപ്പോൾ ഔട്ട് ഓഫ് സ്റ്റോക്ക് ആണ്.

ലഖ്‌നോ ആസ്ഥാനമായ ഈസ്‌റ്റേൺ ബുക്ക് കമ്പനിയാണ് പോക്കറ്റ് എഡിഷൻ പുറത്തിറക്കിയത്. തിരഞ്ഞെടുപ്പ് റാലികളിലും വാർത്താ സമ്മേളനങ്ങളിലും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പോക്കറ്റ് എഡിഷൻ കോപ്പികൾ ഉയർത്തിപ്പിടിച്ച് സംസാരിക്കാൻ തുടങ്ങിയതോടെയാണ് ഡിമാൻഡ് വർധിച്ചത്. കോപ്പികൾക്കായുള്ള അന്വേഷണങ്ങളും വിൽപ്പനയും കുതിച്ചുയരുകയും ചെയ്തു- ഇബിസി ഡയറക്ടർ സുമീത് മാലിക് പറഞ്ഞു.

20 സെന്റീ മീറ്റർ നീളവും 10.8 സെന്റീ മീറ്റർ വീതിയും 2.1 സെന്റീ മീറ്റർ കനവുമുള്ള പോക്കറ്റ് എഡിഷൻ 624 പേജാണുള്ളത്. 2009ൽ ഏകദേശം 700-800 കോപ്പികളാണ് വിറ്റുപോയത്. പിന്നീട് ഓരോ വർഷവും ഏകദേശം 5,000-6,000 കോപ്പികൾ വിറ്റു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ എല്ലാ തിരഞ്ഞെടുപ്പ് റാലികളിലും സമ്മേളനങ്ങളിലും രാഹുൽ ഗാന്ധി ഭരണഘടനയുടെ ഈ പോക്കറ്റ് പതിപ്പ് കൈവശം വെച്ചിരുന്നു. ഈ ഭരണഘടന ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ എല്ലാ പ്രസംഗങ്ങളും. ഈ പ്രസംഗങ്ങളെല്ലാം രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെടുകയും ഭരണഘടനയും കൈകളിലേന്തി നിൽക്കുന്ന രാഹുലിന്റെ ചിത്രങ്ങൾ വൈറലാവുകയും ചെയ്തിരുന്നു. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് തിരഞ്ഞെടുപ്പിൽ നടത്തുന്നതെന്ന് രാഹുൽ ആവർത്തിച്ചിരുന്നു.

ഭരണഘടന നേരിടുന്ന വെല്ലുവിളികളും ഭരണഘടന സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഏറ്റവും കൂടുതൽ ചർച്ചയായ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. രാഹുലിന്റെ ഈ പ്രയത്നം ഫലം കാണുകയും ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി പ്രധനമന്ത്രി പാർലമെന്റിലെത്തി ഭരണഘടനയെ വണങ്ങിയത് അതിന് ഏറ്റവും വലിയ തെളിവാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ എക്സ് അക്കൗണ്ടിലെ ചിത്രങ്ങളിലും മാറ്റം വന്നിട്ടുണ്ട്. ഭരണഘടനയ്ക്ക് മുന്‍പില്‍ തലകുനിച്ച് വണങ്ങുന്ന മോദിയുടെ ചിത്രം കവർ ഇമേജ് ആക്കിയിരിക്കുന്നത്. തിര‍ഞ്ഞെടുപ്പില്‍ ഭരണഘടന സംരക്ഷണം രാഹുല്‍ ഉയ‍ർത്തിയതിന്‍റ അന്തരഫലമാണ് ഈ മാറ്റങ്ങളെന്നാണ് ജയറാം രമേശ് പ്രതികരിച്ചത്.

ഈസ്റ്റേൺ ബുക്ക് കമ്പനി മാത്രമാണ് രാജ്യത്ത് ഭരണഘടനയുടെ പോക്കറ്റ് എഡിഷൻ പുറത്തിറക്കുന്നത്. അഭിഭാഷകർക്ക് കോടതിയിൽ സുഗമമായി ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ഭരണഘടനയുടെ പോക്കറ്റ് എഡിഷൻ എന്ന ആശയം മുതിർന്ന അഭിഭാഷകനായ ഗോപാൽ ശങ്കരനാരായണൻ ആണ് മുന്നോട്ടുവച്ചത്. 2009ലാണ് ഇത് ആദ്യമായി പുറത്തിറക്കിയത്. പിന്നീട് ഇതുവരെ 16 എഡിഷൻ പുറത്തിറക്കി.

മുൻ അറ്റോർണി ജനറലും സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ കെകെ വേണുഗോപാൽ ആണ് പുസ്തകത്തിന് ആമുഖം എഴുതിയത്. ഓരോ ഇന്ത്യക്കാരനും അയാൾ അഭിഭാഷകനോ ജഡ്ജിയോ ആവട്ടെ ഈ പുസ്തകത്തിന്റെ ഒരു കോപ്പി കയ്യിൽ കരുതണമെന്ന് അദ്ദേഹം ആമുഖത്തിൽ പറയുന്നു. ബൗദ്ധിക സ്വത്തവകാശ പ്രകാരം തങ്ങൾക്ക് മാത്രമേ ഇത് അച്ചടിക്കാൻ അവകാശമുള്ളൂ എന്ന് ഇബിസി ഡയറക്ടർ പറഞ്ഞു.

രാമനാഥ് കോവിന്ദ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന്റെ ഒരു കോപ്പി സമ്മാനിച്ചിരുന്നു. സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാർ വിദേശത്ത് ഔദ്യോഗിക സന്ദർശനത്തിന് പോകുമ്പോൾ അവിടെയുള്ള ജഡ്ജിമാർക്ക് നൽകാൻ ഇത് കൊണ്ടുപോവാറുണ്ട്. ലോകത്തിന്റെ പലഭാഗത്തുമുള്ള ലൈബ്രറികളിൽ പോക്കറ്റ് എഡിഷന്റെ കോപ്പി ലഭിക്കുമെന്നും ഇബിസി ഡയറക്ടർ സുമീത് മാലിക് പറഞ്ഞു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ