റസ്റ്റോറന്റ് സേവനങ്ങള്‍ക്ക് അഞ്ച് ശതമാനം ജി.എസ്.ടി

വാതില്‍പ്പടി വില്‍പ്പനയുള്‍പ്പെടെയുളള റസ്റ്റോറന്റ് – ഹോട്ടല്‍ സേവനങ്ങള്‍ക്ക് അഞ്ച് ശതമാനം ജി എസ് ടി ഉണ്ടാകുമെന്ന് ജി എസ് ടി അതോറിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് റൂളിംഗ് വ്യക്തമാക്കി.

ജി എസ് ടി അപേക്ഷികളില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള നിയമപരമായ സമിതിയാണ് ജി എസ് ടി അതോറിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് റൂളിംഗ്. ഇരുന്നു ഭക്ഷണം കഴിക്കാവുന്ന റസ്റ്ററന്റുകള്‍, ഭക്ഷണം വാങ്ങിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന ( ടേക് എവേ) കൗണ്ടറുകള്‍, വാതില്‍പ്പടി വില്‍പ്പന എന്നിവയിലെല്ലാം അഞ്ച് ശതമാനം ജി എസ് ടി ഉള്‍പ്പെടുത്താമെന്നാണ് സമിതി നല്‍കിയ റൂളിംഗ്

Read more

എന്നാല്‍ പാക്കറ്റ് ഭക്ഷണങ്ങളും, ബോട്ടിലില്‍ നിറച്ച പാനീയങ്ങളും വില്‍പ്പന നടത്തുന്ന കടകള്‍ക്ക് ഈ റസ്റ്റോറന്റെ് സേവന നികുതി ബാധകമല്ലന്നും സമിതി വ്യക്തമാക്കി. ഭക്ഷണം പാകം ചെയ്തു നല്‍കുന്ന ഹോട്ടലുകള്‍, ടേക്ക് എവേ കൗണ്ടറുകള്‍, വാതില്‍പ്പടി വില്‍പ്പനക്കാര്‍ എന്നിവക്കാണ് ഈ നികുതി ബാധകം. 2017 ലെ ജി എസ് ടി കൗണ്‍സില്‍ മീറ്റിംഗിലും, കഴിഞ്ഞയിടക്ക്് കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ് ഇറക്കിയ സര്‍ക്കുലറിലുംഇക്കാര്യം വ്യക്തമായി സൂചിപ്പിട്ടുണ്ടെന്ന് സമതി വ്യക്തമാക്കിയിട്ടുണ്ട്.