Connect with us

NATIONAL

മോദി സര്‍ക്കാരിനെതിരെ അവിശ്വാസത്തിന് നായിഡുവിനെ പ്രേരിപ്പിച്ച അഞ്ചു കാരണങ്ങള്‍

, 12:51 pm

ഇന്ന് രാവിലെയാണ് ടിഡിപി എന്‍ഡിഎയില്‍ നിന്ന് പുറത്തു പോകുന്ന വിവരം പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ ചന്ദ്രബാബു നായിഡു ഔദ്യോഗീകമായി  പ്രഖ്യാപിച്ചത്. തെലുങ്കാന സംസ്ഥാനം രൂപീകരിച്ചതു  മുതലുള്ള പ്രശ്നങ്ങളാണ് നായിഡുവിനെയും കൂട്ടരെയും മുന്നണി വിടുന്നതിന് പ്രേരിപ്പച്ചത്. ബിജെപിക്കതിരെ നിലപാട് ശക്തമാക്കുന്നതിനു പിന്നിലും മുന്നണി വിടുന്ന തീരുമാനത്തിനു പിന്നിലും കാരണങ്ങള്‍ പലതാണ്.

എന്‍ഡിഎയില്‍ നിന്ന് തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) പുറത്ത് പോയതിനു പിന്നിലെ പ്രധാനപ്പെട്ട അഞ്ചു കാരണങ്ങള്‍.

1. 2014ല്‍ തെലുങ്കാന സംസ്ഥാനം രൂപവത്കരിച്ച കാലം മുതല്‍ ആന്ധ്രാപ്രദേശിനു പ്രത്യേക പദവി വേണമെന്ന് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ആവശ്യപ്പെടുന്നുണ്ട്. പ്രത്യേക പദവി ലഭിച്ചാല്‍ സംസ്ഥാന വികസനത്തിനുള്ള കേന്ദ്ര ഫണ്ടില്‍ വര്‍ധനയുണ്ടാകും. മാത്രമല്ല സംസ്ഥാനത്തിന്റെ പുതിയ തലസ്ഥാനമായ അമരാവതിയുടെ വികസനത്തിനും ഇതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക സഹായം ലഭിക്കും. എന്‍ഡിഎയില്‍ തുടര്‍ന്നിട്ടും ഇതു ലഭിക്കാത്തതില്‍ പാര്‍ട്ടിക്ക് കനത്ത അതൃപ്തിയുണ്ടായിരുന്നു.

2. ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നല്‍കുന്നതിന് സാങ്കേതിക കാരണങ്ങള്‍ കൊണ്ട് സാധിക്കുകയില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. പക്ഷേ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു പ്രത്യേകമായ ഫണ്ട് അനുവദിക്കാമെന്ന നിലപാടാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി സ്വീകരിച്ചത്. പക്ഷേ ഫണ്ട് അനുവദിക്കാതെ ഒളിച്ചു കളിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയും മുന്നണി ബന്ധം അവസാനിപ്പിക്കുന്നത് കാരണമായി.

3. അരുണ്‍ ജെയ്റ്റലി ടിഡിപി ആവശ്യപ്പെടുന്നത് രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള പണമാണെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷമായ നിലപാടാണ് നായിഡു സ്വീകരിച്ചത്.  രാജ്യത്തിന്റെ മുഴുവന്‍ പണവും ആവശ്യപ്പെട്ടുവെന്ന രീതിയിലാണ് ജെയ്റ്റലി പറയുന്നത്. ഇത് തങ്ങള്‍ക്ക് കടുത്ത അവേഹളനമാണെന്നായിരുന്നു നായിഡുവിന്റെ പരമാര്‍ശം.

4. അടുത്ത വര്‍ഷം ആന്ധ്രാപ്രദേശിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്നണി ബന്ധം അവസാനിപ്പിക്കുന്നതിനു കാരണമായി. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ വൈ എസ് ആര്‍ കോണ്‍ഗ്രസ് ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നേടിയെടുക്കുന്നതില്‍ നായിഡുവിനു താത്പര്യമില്ലെന്ന് പ്രചരിപ്പിച്ചിരുന്നു. ഇതിനെ മറികടക്കാനും മുന്നണി വിടുന്നതിലൂടെ സാധിക്കുമെന്നാണ് ടിഡിപി വിലയിരുത്തുന്നത്.

5.തെലുങ്കു നടനും ജന സേന പാര്‍ട്ടി അധ്യക്ഷനുമായ പവന്‍ കല്യാണ്‍ ചന്ദ്രബാബു നായിഡു, ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരെ കേന്ദ്രം ഭയപ്പെടുന്നില്ലെന്നു പറഞ്ഞിരുന്നു. പാര്‍ട്ടി സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ പരാജയപ്പെടുന്നതായി അദ്ദേഹം അവകാശപ്പെടുന്നതും തങ്ങളുടെ പ്രതിച്ഛായ്ക്ക് കളങ്കം ചാര്‍ത്തുന്നതായി ടിഡിപി വിലയിരുത്തി.