സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളെ സഹായിക്കാനും തൊഴിലില്ലായ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈഫന്റ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. പന്ത്രണ്ടാം ക്ലാസ് പാസായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 6000 രൂപയും ഡിപ്ലോമ പാസായവര്‍ക്ക് 8000 രൂപയും ബിരുദധാരികള്‍ക്ക് 10,000 രൂപയുമാണ് ലഭിക്കുക.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് സാമ്പത്തിക സഹായ വിവരം പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയില്‍ ആഷാധി ഏകാദശിയുടെ ഭാഗമായി സംസാരിക്കുമ്പോഴായിരുന്നു ഏക്‌നാഥ് ഷിന്‍ഡെ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്. ലഡ്‌ല ഭായ് യോജന പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം ലഭിക്കുക.
രാജ്യത്ത് ഏതെങ്കിലുമൊരു സര്‍ക്കാര്‍ ഇത്തരത്തില്‍ യുവാക്കള്‍ക്കായി ധനസഹായം നല്‍കുന്നത് ആദ്യമായാണെന്നും പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഷിന്‍ഡെ പറഞ്ഞു. സാമ്പത്തിക സഹായം ഒരു വര്‍ഷം വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. ഇക്കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപ്രന്റീസ് പരിശീലനത്തിലൂടെ പ്രവര്‍ത്തി പരിചയം നേടാനാകുമെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.