ഗുജറാത്തിൽ അപൂർവ വൈറസ്ബാധിച്ച് മരിച്ചത് 6 കുട്ടികൾ; 12 പേർ ചികിത്സയിൽ

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ആറ് കുട്ടികൾ ചന്ദിപുര വൈറസ് ബാധയെ തുടർന്ന് മരിച്ചതായി ഗുജറാത്ത് ആരോഗ്യ മന്ത്രി റുഷികേശ് പട്ടേൽ. ആകെ കേസുകളുടെ എണ്ണം 12 ആയി ഉയർന്നു. സബർകാന്ത ജില്ലയിലെ ഹിമത്നഗറിലെ സിവിൽ ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചത്. അതേസമയം 12 പേർ ചികിത്സയിലുണ്ടന്നും ആരോഗ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് സംശയാസ്പദമായ 12 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഈ 12 രോഗികളിൽ നാല് പേർ സബർകാന്ത ജില്ലയിൽ നിന്നും, മൂന്ന് ആരവല്ലിയിൽ നിന്നും, ഒരാൾ വീതവും മഹിസാഗർ, ഖേഡ എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ്. രണ്ട് രോഗികൾ രാജസ്ഥാനിൽ നിന്നും ഒരാൾ മധ്യപ്രദേശിൽ നിന്നുമാണ്. ഇവർ ഗുജറാത്തിൽ ചികിത്സയിലാണ്. അതേസമയം സബർകാന്തയിൽ നിന്നുള്ള എട്ടെണ്ണം ഉൾപ്പെടെ 12 സാമ്പിളുകളും പരിശോധനയ്ക്കായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചന്ദിപുര ഒരു പുതിയ വൈറസല്ല. ഇത് പ്രധാനമായും 9 മാസം മുതൽ 14 വയസ്സുവരെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്, ഗ്രാമപ്രദേശങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. പനി, ഛർദ്ദി, വയറിളക്കം, തലവേദന എന്നിവയാണ് രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഒരു ഡോക്ടറെ സമീപിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. 1965-ൽ മഹാരാഷ്ട്രയിലാണ് ഈ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. 2003-ൽ ആന്ധ്രാപ്രദേശിലും മഹാരാഷ്ട്രയിലും രോഗം ബാധിച്ച 329 കുട്ടികളിൽ 183 മരണത്തിന് കീഴടങ്ങുകയായിരുന്നു.

Latest Stories

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...