ലൈംഗിക പീഡനം; മദ്രസ ഇമാമിനെ കൊലപ്പെടുത്തി വിദ്യാർത്ഥികള്‍, പ്രായപൂർത്തിയാവാത്ത ആറ് പേർ കസ്റ്റഡിയിൽ

ലൈംഗികമായി പീഡിപ്പിച്ച മദ്രസ ഇമാമിനെ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥികള്‍ കൊലപ്പെടുത്തിയെന്ന് പൊലീസ്. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിർ ഏപ്രിൽ 27 നാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ആറ് പേരെ കസ്റ്റഡിയിലെടുത്തെന്ന് അജ്മീർ പൊലീസ് അറിയിച്ചു.

ഉത്തർപ്രദേശ് സ്വദേശിയായ മാഹിർ കഴിഞ്ഞ എട്ട് വർഷമായി മസ്ജിദിലാണ് താമസം. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് പേർ മാഹിറിനെ കൊലപ്പെടുത്തി എന്നാണ് എല്ലാ വിദ്യാർത്ഥികളും പൊലീസിന് നൽകിയ മൊഴി. ഈ മൊഴി വിശ്വാസത്തിലെടുത്ത് പൊലീസ് അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചില്ല. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും കൊലപാതകികളെ സംബന്ധിച്ച് സൂചനകളൊന്നും കിട്ടിയില്ല.

എന്നാൽ മദ്രസയിലെ വിദ്യാർത്ഥികളിൽ ഒരാളെ മാഹിർ ലൈംഗികമായി ചൂഷണം ചെയ്തതായി കണ്ടെത്തിയതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവ് ഉണ്ടായത്. ലൈംഗിക പീഡനത്തിന് ഇരയായ വിദ്യാർത്ഥി എല്ലാം തുറന്നുപറയുമെന്ന് പറഞ്ഞപ്പോള്‍ ഇമാം വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി. എന്നാൽ പീഡനം തുടർന്നതോടെ വിദ്യാർത്ഥികൾ മാഹിറിനെ കൊലപ്പെടുത്താൻ തീരുമാനിക്കുക ആയിരുന്നുവെന്നാണ് മൊഴി.

മർദിച്ച ശേഷം കഴുത്തിൽ കയറിട്ടാണ് ഇമാമിനെ വിദ്യാർത്ഥികള്‍ കൊലപ്പെടുത്തിയതെന്നും അജ്മീർ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര കുമാർ ബിഷ്‌നോയ് പറഞ്ഞു. സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥികള്‍ ആയതിനാൽ അവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ