രാജ്യത്തിന് ആശ്വാസമായി കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,396 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞു വരുന്നതിന്റെ സൂചനയാണ് രോഗികളുടെ എണ്ണത്തിലെ കുറവ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കുറവ് കേസുകളാണിത്.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.69 ശതമാനമായി കുറഞ്ഞു. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.90 ശതമാനമാണ്.
രാജ്യത്തെ സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണ്. നിലവില്‍ 69,897 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 201 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,14,589 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 13,450 പേര്‍ കോവിഡില്‍ നിന്ന് മുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 4,23,67,070 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.64 ശതമാനമായി ഉയര്‍ന്നു.
രാജ്യത്ത് ഇതുവരെ 178.29 കോടി ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
#Unite2FightCorona#LargestVaccineDrive#OmicronVariant
𝗖𝗢𝗩𝗜𝗗 𝗙𝗟𝗔𝗦𝗛https://t.co/Nbm8CVIlSV pic.twitter.com/CKioztaXQn
— Ministry of Health (@MoHFW_INDIA) March 4, 2022
Read more