‘ഹരിയാനയിലെ യുവാക്കൾക്ക് 75 ശതമാനം തൊഴിൽ ക്വാട്ട’: സഖ്യത്തിന് നിബന്ധനകൾ മുന്നോട്ട് വെച്ച് ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗതാല

പൊതു മിനിമം പ്രോഗ്രാമിനൊപ്പം സഹകരിക്കാൻ തയ്യാറുള്ള സംസ്ഥാനത്തെ ഏത് രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കാൻ തങ്ങളുടെ പാർട്ടി തയ്യാറാണെന്ന് ജനനായക് ജനത പാർട്ടി (ജെജെപി) നേതാവ് ദുഷ്യന്ത് ചൗതാല പറഞ്ഞു.

ഹരിയാനയിലെ യുവാക്കൾക്ക് ജോലികളിൽ 75 % സംവരണം, വാർദ്ധക്യ പെൻഷൻ വർദ്ധന എന്നിവ പാർട്ടിയുടെ അജണ്ടയിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“ഹരിയാനയിലെ യുവാക്കൾക്ക് ജോലികളിൽ 75 % സംവരണം, വാർദ്ധക്യ പെൻഷൻ വർദ്ധന എന്നിവ പാർട്ടിയുടെ പ്രധാന അജണ്ടകളാണ്. ഒരു പൊതു മിനിമം പ്രോഗ്രാം വെച്ച് ഏത് രാഷ്ട്രീയ പാർട്ടി ഇതിനോട് യോജിക്കുന്നുവോ അവരുമായി സർക്കാർ രൂപീകരിക്കാൻ ഞങ്ങൾ തയ്യാറാണ്, ” പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് മീറ്റിംഗിന് ശേഷം ഡൽഹിയിൽ ഒരു പത്രസമ്മേളനത്തിൽ  ചൗതാല പറഞ്ഞു.

സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടു പോകുന്നതിലും യുവാക്കൾക്ക് അവരുടെ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതിലും തന്റെ പാർട്ടിക്ക് “പോസിറ്റീവ്” മനോഭാവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് സുസ്ഥിരമായ സർക്കാരിനായുള്ള പ്രധാന താക്കോൽ ജെജെപിയുടെ പക്കൽ ഉണ്ടെന്ന് മുൻ ഹിസാർ ലോക്സഭാ എംപി പറഞ്ഞു. ഏഴ് സ്വതന്ത്രരുടെയും ഒരു ഹരിയാന ലോഖിത് പാർട്ടി എം‌എൽ‌എ ഗോപാൽ കന്ദയുടെയും പിന്തുണയോടെ ബിജെപി ഇതിനകം ഭൂരിപക്ഷത്തെ മറി കടന്നതിനാൽ സംസ്ഥാനത്ത് തന്റെ പാർട്ടിയുടെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളെ കാണാതെ ഇക്കാര്യത്തിൽ നേരത്തെ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് ചൗതാല പറഞ്ഞു. സംസ്ഥാനത്ത് പാർട്ടികൾക്കൊന്നും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ലെന്നും രണ്ട് പാർട്ടികളിൽ ഏതെങ്കിലമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നതിന് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്ന് നിർദ്ദേശങ്ങളുണ്ടെന്നും ചൗതാല പറഞ്ഞു.

ജെജെപി, ബിജെപിക്കും കോൺഗ്രസിനുമെതിരെ പോരാടിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ലഭിച്ച വിജയം ബിജെപിക്കെതിരെ മാത്രമുള്ളതാണെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജെജെപി നേടിയ 15% വോട്ടുകളിൽ ഭൂരിഭാഗവും യുവ വോട്ടർമാരിൽ നിന്നാണെന്ന് ചൗതാല പറഞ്ഞു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം