2020-ൽ പ്രതിദിനം 80 കൊലപാതകങ്ങളും 77 ബലാത്സംഗ കേസുകളും: നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ

2020 ൽ ഇന്ത്യയിൽ പ്രതിദിനം ശരാശരി 80 കൊലപാതകങ്ങളും 77 ബലാത്സംഗ കേസുകളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻസിആർബി) ബുധനാഴ്ച പുറത്തിറങ്ങിയ റിപ്പോർട്ടിൽ പറയുന്നു.

2020 ൽ പ്രതിദിനം ശരാശരി 80 കൊലപാതകങ്ങൾ നടന്നപ്പോൾ, ഇന്ത്യയിൽ മൊത്തം 29,193 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തു, സംസ്ഥാനങ്ങളുടെ പട്ടികയിൽ ഉത്തർപ്രദേശ് ആണ് ഒന്നാമത്.

2019 ൽ പ്രതിദിനം ശരാശരി 79 കൊലപാതകങ്ങൾ എന്ന തോതിൽ മൊത്തം 28,915 കൊലപാതകങ്ങളുമാണ് നടന്നത് ഇതിൽ നിന്നും 2020ൽ ഒരു ശതമാനത്തിന്റെ നേരിയ വർദ്ധനയാണ് ഡാറ്റ കാണിച്ചത്.

സംസ്ഥാനങ്ങളിൽ, ഉത്തർപ്രദേശിൽ 2020 ൽ 3,779 കൊലപാതക കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ബിഹാറിൽ 3,150 കേസുകൾ, മഹാരാഷ്ട്രയിൽ 2,163 കേസുകൾ, മധ്യപ്രദേശിൽ 2,101 കേസുകളും പശ്ചിമ ബംഗാളിൽ 1,948 കൊലപാതക കേസുകളും റിപ്പോർട്ട് ചെയ്തു.

2020 ൽ ഡൽഹിയിൽ 472 കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്തു.

2020 ൽ ഇന്ത്യയിലുടനീളം പ്രതിദിനം ശരാശരി എഴുപത്തിയേഴ് ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, മൊത്തത്തിൽ ഇത്തരം 28,046 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

മൊത്തത്തിൽ, കഴിഞ്ഞ വർഷം 3,71,503 സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇത്തരം കേസുകളിൽ മുൻ വർഷത്തെ അപേക്ഷിച്ച് 8.3 ശതമാനം കുറവുണ്ടായതായി എൻസിആർബി വ്യക്തമാക്കി. 2019 ൽ 4,05,326 കേസുകൾ രജിസ്റ്റർ ചെയ്തതിരുന്നു.

2020 -ലെ സ്ത്രീകൾക്കെതിരെയുള്ള മൊത്തം കുറ്റകൃത്യങ്ങളിൽ 28,046 ബലാത്സംഗ കേസുകളും ഇതിൽ 28,153 ഇരകൾ ഉൾപ്പെട്ടതായും എൻസിആർബി ഡാറ്റ പറയുന്നു.

എൻ‌സി‌ആർ‌ബി ഡാറ്റ അനുസരിച്ച്, 2020 ൽ ഇന്ത്യയിൽ ഏറ്റവുമധികം ബലാത്സംഗങ്ങൾ (5,310) രാജസ്ഥാനിലാണ് റിപ്പോർട്ട് ചെയ്തത്, തുടർന്ന് ഉത്തർപ്രദേശിൽ 2,769 കേസുകൾ, മധ്യപ്രദേശിൽ (2,339 കേസുകൾ), മഹാരാഷ്ട്ര (2,061 കേസുകൾ).

ഒരു ലക്ഷം സ്ത്രീ ജനസംഖ്യയിൽ രജിസ്റ്റർ ചെയ്ത കുറ്റകൃത്യ നിരക്ക് 2020 ൽ 56.5 ശതമാനമാണ്. 2019 ൽ ഇത് 62.3 ശതമാനമായിരുന്നു.

2020 ൽ സ്ത്രീകൾക്കെതിരെയുള്ള മൊത്തം കുറ്റകൃത്യങ്ങളിൽ, പരമാവധി 1,11,549 കേസുകൾ “ഭർത്താവിന്റേയോ ബന്ധുക്കളുടെയോ ക്രൂരത” എന്ന വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതേസമയം 62,300 തട്ടിക്കൊണ്ടുപോകൽ കേസുകൾ രജിസ്റ്റർ ചെയ്തു.

ബലാത്സംഗത്തിന് പുറമേ, സ്ത്രീകളെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള ആക്രമണത്തിന്റെ 85,392 കേസുകളും ബലാത്സംഗ ശ്രമത്തിന്റെ 3,741 കേസുകളും ഉണ്ടെന്ന് എൻസിആർബി ഡാറ്റ കാണിക്കുന്നു.

2020 ൽ രാജ്യത്തുടനീളം 105 ആസിഡ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം 7,045 ഇരകളുള്ള 6,966 സ്ത്രീധന കൊലപാതകങ്ങളും ഇന്ത്യ രേഖപ്പെടുത്തി.

ഡാറ്റ അനുസരിച്ച്, തട്ടിക്കൊണ്ടുപോകൽ കേസുകൾ 2019 നെ അപേക്ഷിച്ച് 2020 ൽ 19 ശതമാനത്തിലധികം കുറഞ്ഞു.

2019 ലെ 1,05,036 കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ 2020 ൽ മൊത്തം 84,805 തട്ടിക്കൊണ്ടുപോകൽ, കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളിൽ, 2020 ൽ ഉത്തർപ്രദേശിൽ 12,913 തട്ടിക്കൊണ്ടുപോകൽ കേസുകളും, പശ്ചിമ ബംഗാൾ (9,309), മഹാരാഷ്ട്ര (8,103), ബീഹാർ (7,889), മധ്യപ്രദേശ് (7,320) എന്നിവയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2020 ൽ ഡൽഹിയിൽ 4,062 തട്ടിക്കൊണ്ടുപോകൽ കേസുകൾ രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ വർഷം രാജ്യത്ത് 84,805 തട്ടിക്കൊണ്ടുപോകൽ കേസുകളിൽ 88,590 ഇരകളുണ്ടെന്ന് എൻസിആർബി പ്രസ്താവിച്ചു. ഇതിൽ 56,591 ഇരകളും കുട്ടികളാണ്, ബാക്കിയുള്ളവർ മുതിർന്നവരാണ്.

കുട്ടികൾക്കെതിരെയുള്ള 1,28,531 കുറ്റകൃത്യങ്ങൾ 2020 ൽ രജിസ്റ്റർ ചെയ്തു, 2019 നെ അപേക്ഷിച്ച് 13.2 ശതമാനം കുറവ് (1,48,090 കേസുകൾ). 2020 -ലെ ‘കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ’ പ്രകാരമുള്ള പ്രധാന കുറ്റകൃത്യങ്ങൾ തട്ടിക്കൊണ്ടുപോകലും (42.6 ശതമാനം), 2012 -ലെ പോക്‌സോ ആക്റ്റ് പ്രകാരമുള്ള ബലാത്സംഗ ഉൾപ്പെടെയുള്ള കേസുകളാണ് (38.8 ശതമാനം).

2019 ലെ 33.2 മായി താരതമ്യം ചെയ്യുമ്പോൾ, ഒരു ലക്ഷം കുട്ടികളുടെ ജനസംഖ്യയിൽ കുറ്റകൃത്യ നിരക്ക് 2020 ൽ 28.9 ആണ്.

2019 ൽ 2,208 കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ 2020 ൽ മൊത്തം 1,714 മനുഷ്യക്കടത്ത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 22.4 ശതമാനം കുറവുണ്ടായതായും രാജ്യം റിപ്പോർട്ട് ചെയ്തു. മൊത്തം 4,709 ഇരകളെ കടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അതിൽ 2,222 കുട്ടികളും 2,487 മുതിർന്നവരും കടത്തപ്പെട്ടു.

2019 നെ അപേക്ഷിച്ച് 2020 ൽ കുറ്റകൃത്യങ്ങളുടെ രജിസ്ട്രേഷനിൽ മൊത്തത്തിൽ ഇന്ത്യ 28 ശതമാനം വർദ്ധന ഉണ്ടായിട്ടുണ്ട്, ഇതിൽ പ്രധാനമായും കോവിഡ് -19 അനുബന്ധ നിയമ ലംഘനങ്ങൾ കാരണമാണ് ഉണ്ടായിട്ടുള്ളത്.

2020 ൽ, ഐ.പി.സി- യുടെ കീഴിലുള്ള കേസുകളുടെ രജിസ്ട്രേഷൻ 31.9 ശതമാനം വർദ്ധിച്ചു, സ്പെഷ്യൽ ആൻഡ് ലോക്കൽ നിയമങ്ങൾ (എസ്എൽഎൽ ) പ്രകാരമുള്ള കേസുകൾ 2019 നെ അപേക്ഷിച്ച് 21.6 ശതമാനവും വർദ്ധിച്ചു.

Latest Stories

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍