കർണാടകയിൽ സ്കൂൾ വിദ്യാർത്ഥിയായ 14 വയസുകാരി പ്രസവിച്ചു, ഗർഭിണിയായത് ആരുമറിഞ്ഞില്ല, ഹോസ്റ്റൽ വാർഡന് സസ്പെൻഷൻ

കർണാടകയിൽ സ്കൂൾ വിദ്യാർത്ഥിയായ 14 വയസുകാരി പ്രസവിച്ച സംഭവത്തിൽ ഹോസ്റ്റൽ വാർഡന് സസ്പെൻഷൻ. വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഒൻപതാം ക്ലാസുകാരിയെ പരിശോധിച്ച ഡോക്ടർമാരാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത് . കർണ്ണാടകയിലെ ചിക്ബല്ലാപൂരിലാണ് സംഭവം.ചൊവ്വാഴ്ച വയറുവേ​ദനയെ തുട‌‌ർന്ന് ബഗേപ്പള്ളി ജില്ലാ ആശുപത്രിയിലെത്തിയ 14 കാരിയാണ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഡോക്ടർമാർ പറയുമ്പോഴാണ് സ്കൂൾ അധികൃതരും വീട്ടുകാരുമടക്കം പെൺകുട്ടി ഗർഭിണിയായിരുന്നവെന്ന് അറിയുന്നത്. ഇതോടെ പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിന്‍റെ വാർഡൻ നിവേദിതയെ അധികൃത‌ർ സസ്പന്റ് ചെയ്തു.

കുട്ടികളെ നിരീക്ഷിക്കുന്നതിൽ വീഴിച പറ്റിയെന്നും, പെൺകുട്ടിയിൽ വന്ന മാറ്റങ്ങൾ ശ്രദ്ധിച്ചില്ലെന്നും ആരോപിച്ചാണ് സസ്പെൻഷൻ.ചിക്ബല്ലാപൂരിലെ സാമൂഹ്യക്ഷേമ വകുപ്പിന്റെ ഹോസ്റ്റലിലാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇത്രയും കാലം കുട്ടി ഗർഭിണിയാണെന്ന വിവരം വാർഡനും കുട്ടിയുടെ വീട്ടുകാരും അറിഞ്ഞിരുന്നില്ലെത് അത്ഭുതമാണെന്ന് ഡോക്ടർമാർ പറഞ്ഞു.ഒമ്പതാംക്ലാസ് വിദ്യത്ഥിയായ പെൺകുട്ടി തന്റെ അമ്മയോടൊപ്പം ബഗേപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിയത് വയറുവേദനയായിട്ടാണ്. കുത്തിവെപ്പെടുത്ത് അമ്മയും പെൺകുട്ടി വീട്ടിലേക്ക് മടങ്ങിയെങ്കിലും അൽപനേരത്തിനു ശേഷം വേദന രൂക്ഷമായതോടെ തിരിച്ച് ആശുപത്രിയിലെത്തുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് ആശുപത്രി അധികൃതർ തിരിച്ചറിയുന്നത്. ഇതോടെ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ചാണ് 14കാരി ആണ്‌‍കുഞ്ഞിനെ പ്രസവിച്ചത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ബഗേപ്പള്ളി പൊലീസ് പോക്സോ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്. പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്യും, ആൺ സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നും പൊലീസ് ബഗേപ്പള്ളി പൊലീസ് അറിയിച്ചു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്