നിയമവിരുദ്ധമായി ഗർഭഛിദ്രം നടത്തിയ കേസിൽ ഡോക്ടറേയും ലാബ് ടെക്നീഷ്യനേയും പൊലീസ് അറസ്റ്റ് ചെയ്തു.മൂന്ന് വർഷത്തിനിടെ ഇരുവരും ചേർന്ന് നടത്തിയത് 900 ഗർഭഛിദ്രങ്ങളാണ്.ഡോക്ടർ ചന്ദൻ ബലാൽ, ലാബ് ടെക്നീഷ്യൻ നിസാർ എന്നിവരാണ് പൊലീസ് പിടിയിലായത്. കർണാടകയിലെ മൈസൂരുവിലാണ് സംഭവം.
മെസൂരുവിലെ ഒരു ആശുപത്രിയിലാണ് ഗർഭഛിദ്രങ്ങൾ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ മാനേജർ മീണയും റിസപ്ഷനിസ്റ്റ് റിസ്മ ഖാനും നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ മാസം ഒരു ഗർഭിണിയെ ഗർഭച്ഛിദ്രത്തിനായി കാറിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു കേസിലെ ആദ്യ അറസ്റ്റ്.
മാണ്ഡ്യയിൽ ശിവലിംഗ ഗൗഡ, നയൻകുമാർ എന്നിവർ അറസ്റ്റിലായതിനു പിന്നാലെ ഇവരുടെ മൊഴികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു.റാക്കറ്റുമായി ബന്ധമുള്ള മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.